മലപ്പുറം: ജില്ലയില്‍ വിവിധ വകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്ക് തെരഞ്ഞെടുക്കുന്നതിന് മെയ് 18 ന് പ്രസിദ്ധീകരിച്ച സാധ്യതാ പട്ടികയിലെ വികലാംഗ ഉദ്യോഗാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധനയും അര്‍ഹതാ നിര്‍ണയ കൂടിക്കാഴ്ചയും മെയ് 30,31 തീയതികളില്‍ പി.എസ്.സി ഓഫീസില്‍ നടക്കും.
മുഖ്യ പട്ടികയിലും ഉപപട്ടികകളിലും ഉള്‍പ്പെട്ട അന്ധ,ബധിര വിഭാഗത്തില്‍പ്പെട്ടവരുടെയും അന്ധ വിഭാഗത്തിലെ മൂന്ന് ശതമാനം സംവരണ പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ഉദ്യോഗാര്‍ഥികളുടെയും ബധിര വിഭാഗത്തില്‍ മൂന്ന് ശതമാനം സംവരണ പട്ടികയില്‍ രജി.നമ്പര്‍. 100302 മുതല്‍ 109719 വരെയുള്ള ഉദ്യോഗാര്‍ഥികളുടെയും അര്‍ഹതാ നിര്‍ണയം മെയ് 30 നും ബധിര വിഭാഗത്തില്‍ മൂന്ന് ശതമാനം സംവരണ ലിസ്റ്റില്‍ ഉള്‍പ്പെട്ട രജി.നമ്പര്‍. 109720 മുതല്‍ 143305 വരെയുള്ള മുഴുവന്‍ ഉദ്യോഗാര്‍ഥികളുടെയും മുഖ്യപട്ടികയിലും ഉപപട്ടികയിലും മൂന്ന് ശതമാനം സംവരണ ലിസ്റ്റിലും ഉള്‍പ്പെട്ട അസ്ഥി സംബന്ധമായ വൈകല്യമുള്ള മുഴുവന്‍ ഉദ്യോര്‍ഥികളുടെയും അര്‍ഹതാ നിര്‍ണയം മെയ് 31 നും നടക്കും.
ഉദ്യോഗാര്‍ഥികള്‍ ആറുമാസത്തിനകം എടുത്ത പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും, കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലുമൊരു തിരിച്ചറിയല്‍ രേഖ. ജനന തീയതി, യോഗ്യത, വികലാംഗ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം നിശ്ചിത ദിവസം എത്തണം.

Post a Comment