മലപ്പുറം: പൊന്‍മള ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ താമസിക്കുന്ന ഹുസൈന്‍ നവംബറില്‍ ജില്ലയില്‍ നടന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്കെത്തിയത് സ്വന്തം കൈപടയിലെഴുതിയ ഔപചാരികളൊന്നുമില്ലാത്ത ഒരു സങ്കട ഹരജിയായിട്ടാണ്. രണ്ട് കാലുകള്‍ക്കും സ്വാധീനമില്ലാത്ത 29 വയസുള്ള ഹുസൈന്റെ കുടുബത്തിന്റെ ആശ്രയ കേന്ദ്രം ഉമ്മയായിരുന്നു. പ്രായാധിക്യംമൂലം ഉമ്മയ്ക്ക് ജോലിക്ക് പോകാന്‍ കഴിയാതെ വന്നപ്പോഴാണ് സ്വന്തമായി വരുമാനം കണ്ടെത്തുന്നതിന് ഒരുജോലിയെക്കുറിച്ച് ചിന്തിച്ചത്. കാലുകള്‍ക്ക് ശേഷിയില്ലാത്തതിനാല്‍ പുറത്ത് പോകാന്‍ മുചക്രമുള്ള ഒരു സ്‌കൂട്ടര്‍ വേണമെന്നായിരുന്നു നിവേദനത്തിലെ ആവശ്യം. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസും ജില്ലാ സാമൂഹികക്ഷേമ ഓഫീസറും ഹുസൈന്റെ ആവശ്യം പരിഹരിക്കാനിരിക്കുമ്പോഴാണ് കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ.പി.കെ.വാരിയരുടെ നവതി ആഘോഷത്തിന്റെ ഭാഗമായി നിരാലംബരെ സഹായിക്കാനുള്ള പദ്ധതി ജില്ലാ ഭരണകൂടത്തെ അറിയിക്കുന്നത്. സാമൂഹികക്ഷേമ വകുപ്പ് ഹുസൈന്റെ അവസ്ഥ ആര്യവൈദ്യശാല ഭാരവാഹികളെ അറിയിച്ചതിനെതുടര്‍ന്ന് ഹുസൈന് മുചക്രവാഹനം നല്‍കാന്‍ തീരുമാനിച്ചത്. കിടക്കയുടെ കവര്‍ നിര്‍മിച്ച് വില്‍പന നടത്താന്‍ ഹുസൈന് ഈവാഹനം ഏറെ പ്രയോജന പ്രദമാകും. ഡോ.പി.കെ.വാരിയരുടെ നവതി ആഷോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രി ഹുസൈന് വാഹനത്തിന്റെ താക്കോല്‍ കൈമാറിയപ്പോള്‍ ഹുസൈന്റെ സ്വപ്ന സാക്ഷാത്കാരത്തോടൊപ്പം ഒരു കുടുംബത്തിന്റെ ജീവിത മാര്‍ഗവുമാണ് തുറക്കുന്നത്.
English Summery
Hussain's dream come true
Post a Comment