ലാസ്റ്റ്‌ഗ്രേഡ് സര്‍വന്റ്‌സ് സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു: പരിശോധന 23 മുതല്‍

മലപ്പുറം: ജില്ലയിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് (വിവിധ വകുപ്പുകള്‍) തസ്തികയിലേക്ക് 2010 ആഗസ്റ്റ് 21 ന് നടന്ന പരീക്ഷയുടെ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. മുഖ്യപട്ടികയില്‍ 1720 പേരും ഉപ പട്ടികയില്‍ 2299 പേരുമുള്‍പ്പെടെ 4019 പേരാണ് സാധ്യതാ പട്ടികയിലുള്ളത്. മുഖ്യപട്ടികയില്‍ 71 ഉം അതില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചവരാണുള്ളത്. അംഗവൈകല്യമുള്ളവരുടെ പ്രത്യേക പട്ടികയില്‍ 159 പേരുണ്ട്.

സര്‍ട്ടിഫിക്കറ്റ് പരിശോധന മെയ് 23 മുതല്‍ ജൂണ്‍ രണ്ട് വരെ മലപ്പുറം ഗവ. കോളെജ് ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ എട്ട് മുതല്‍ 11 വരെ 200 പേരുടെയും 11 മുതല്‍ 200 പേരുടെയും സര്‍ട്ടിഫിക്കറ്റ് പരിശോധന നടക്കും. മെയ് 23 ന് രാവിലെ മെയിന്‍ ലിസ്റ്റിലെ രജി.നമ്പര്‍ 100045 മുതല്‍ 111087 വരെ. 11 ന് 111130 മുതല്‍ 123730 വരെ, മെയ് 24 ന് രാവിലെ 123745 മുതല്‍ 133223 വരെയും 11 ന് 133246 മുതല്‍ 143510 വരെ. മെയ് 25 ന് രാവിലെ 143523 മുതല്‍ 158819 വരെ, 11 ന് 158852 മുതല്‍ 174000 വരെ, മെയ് 28ന് രാവിലെ 174052 മുതല്‍ 188148 വരെ 11 മുതല്‍ 188221 മുതല്‍ മെയിന്‍ലിസ്റ്റിലുള്ളവരും ഈഴവ സപ്ലിമെന്ററി ലിസ്റ്റിലെ 100181 മുതല്‍ 114292 വരെ

മെയ് 29 ന് രാവിലെ 114308 മുതല്‍ 160751 വരെ 11 ന് 160774 മുതല്‍ ഈഴവ സപ്ലിമെന്ററി ലിസ്റ്റിലെ ബാക്കിയുള്ളവര്‍. എസ്.സി. സപ്ലി. ലിസ്റ്റിലെ രജി. നമ്പര്‍ 100275 മുതല്‍ 119320 വരെ. മെയ് 30ന് രാവിലെ എസ്.സി. സപ്ലിമെന്ററി ലിസ്റ്റിലെ 119345 മുതല്‍ 175936വരെ. 11ന് 176011 മുതല്‍ എസ്.സി. സപ്ലി. ലിസ്റ്റിലെ ബാക്കിയുള്ളവര്‍. മുസ്ലീം സപ്ലിമെന്ററി ലിസ്റ്റിലെ 100020 മുതല്‍ 102902 വരെ.

English Summery
Last Grade servants possibility table published 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post