മലപ്പുറം: ലണ്ടന്‍ ഒളിമ്പിക്‌സിലേക്ക് മത്സരത്തിലേക്ക് യോഗ്യത നേടിയ മലപ്പുറം സ്വദേശിയായ ഇര്‍ഫാന് ജന്‍മനാടിന്റെ ആദരം. കീഴുപറമ്പ് കുനിയില്‍ കോലത്തുംതൊടി മുസ്തഫ-സുലൈഖ ദമ്പതികളുടെ മകനായ ഇര്‍ഫാന്‍ മോസ്‌കോയില്‍ നടന്ന 20 കിലോ മീറ്റര്‍ നടത്ത മത്സരത്തിലാണ് ലണ്ടന്‍ ഒളിമ്പിക്‌സിലേക്ക് നടന്ന് കയറിയത്. ഇന്ത്യയില്‍ നിന്ന് ഇതാദ്യമായാണ് നടത്തത്തിന് ഒരാള്‍ യോഗ്യത നേടുന്നതത്. ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഏഴാമത്തെ താരമാണ് ഇര്‍ഫാന്‍. മലപ്പുറം ജില്ലയില്‍ നിന്ന് ഒളിമ്പിക്‌സിലേക്ക് യോഗ്യത നേടുന്ന ആദ്യ താരവുമാണ്. അടുത്ത ആഗസ്റ്റിലാണ് ലണ്ടന്‍ ഒളിമ്പിക്‌സ് നടക്കുമ്പോള്‍ രാജ്യത്തിന്റെ അഭിമാനമായി മാറാനുള്ള തയ്യാറെടുപ്പിലാണ്. ലുധിയാനയില്‍ നിന്ന് പരിശീലനം നേടിയാണ് ഇര്‍ഫാന്‍ മോസ്‌കോയില്‍ യോഗ്യതാ ടെസ്റ്റിനെത്തിയത്. അവിടെ നിന്ന് ഈമാസം 12ന് എ ഗ്രേഡോടെ ലണ്ടന്‍ ഒളിമ്പിക്‌സ് യോഗ്യത നേടിയത്. ഇന്നലെ മോസ്‌കോയില്‍ നിന്നെത്തിയ ഇര്‍ഫാന് നാട്ടില്‍ ഗംഭീര സ്വീകരമാണ് ഒരുക്കിയിരുന്നത്. ബാംഗ്ലൂര്‍ വഴി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ ഇര്‍ഫാനെ നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് വരവേറ്റത്. കുനിയില്‍ പൗരാവലി നല്‍കിയ സ്വീകരണത്തില്‍ ഇ ടി മുഹമ്മദ് ബശീര്‍ എം പി ഉപഹാരം നല്‍കി.
Keywords: Malappuram, Areekode, Sports, കേരള,
إرسال تعليق