അനധികൃത മദ്യവില്‍പ്പന: ഒരാള്‍ അറസറ്റില്‍

വണ്ടൂര്‍: പാണ്ടിക്കാട് അങ്ങാടിയിലും പരിസരപ്രദേശങ്ങളിലെയും വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് അനധികൃതമായി മദ്യവില്‍പ്പന പതിവാക്കിയയാളെ അറസറ്റ് ചെയ്തു. പാണ്ടിക്കാട് മോഴക്കല്ല് പരിയാണി (52) ആണ് അറസ്റ്റിലായത്.

അനധികൃതമായി മദ്യവില്‍പ്പന നടത്തുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മഞ്ചേരി റോഡിലെ സ്വകാര്യ കെട്ടിടത്തില്‍ നടത്തിയ റെയ്ഡിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.പന്ത്രണ്ട് കുപ്പി മദ്യവും ഇയാളില്‍ നിന്ന് പിടികൂടിയിട്ടുണ്ട്.

മഞ്ചേരി, വണ്ടൂരി തുടങ്ങിയ സ്ഥലങ്ങളിലെ വിദേശ മദ്യഷാപ്പുകളില്‍ നിന്ന് മദ്യംകൊണ്ടുവന്ന് അമിത വിലക്ക് ചില്ലറയായി വില്‍പ്പന നടത്തുന്നതാണ് ഇയാളുടെ രീതി. വിദ്യാര്‍ഥികള്‍ക്കാണ് ഇയാള്‍ കൂടുതല്‍ മദ്യംവില്‍്ക്കുന്നതത്രെ.അങ്ങാടിയിലെ ഓട്ടോറിക്ഷക്കാരെ ഉപയോഗിച്ചും മദ്യവില്‍പ്പന കൊഴുക്കുന്നുണ്ട്. ഇയാളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി. 

അടുത്ത കാലത്തായി പാണ്ടിക്കാട് മഞ്ചേരി റോഡ് കഞ്ചാവ് വില്‍പ്പനക്കാരുടേയും ചീട്ടുകളിക്കാരുടെയും സ്ഥിരതാവളമായിട്ടും പോലീസ് നടപടി കര്‍ശനമായിട്ടില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്.

English Summery
One arrested in illegal drugs sale

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم