മലപ്പുറം: ഈ വര്‍ഷത്തെ 10-ാം ക്ലാസ് പൊതു പരീക്ഷയില്‍ റിക്കാര്‍ഡ് വിജയം വരിച്ച ജില്ലയിലെ സ്‌കൂളുകളെയും കുട്ടികളെയും അധ്യാപകരെയും ആദരിക്കുന്ന ചടങ്ങായ ആദരം മെയ് 14 രാവിലെ 10ന് നൂറടി റോസ് ലോഞ്ചില്‍ നടക്കും. ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് മുഖ്യാതിഥിയായിരിക്കും. വിജയഭേരി പദ്ധതിയുടെ ഭാഗമായ വിജയോത്സവം പരിപാടിയില്‍ എപ്ലസ് നേടിയ 800 വിദ്യാര്‍ത്ഥികളെയും 100 ശതമാനം വിജയം നേടിയ 80 സ്‌കൂളുകളെയും മൊമെന്റോകള്‍ നല്‍കി ആദരിക്കും.
എ പ്ലസ് നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും രാവിലെ റോസ് ലോഞ്ചില്‍ ഹെഡ്മാസ്റ്ററുടെ സാക്ഷ്യ പത്രവുമായി എത്തിച്ചേരണം. 100 ശതമാനം വിജയം വരിച്ച സ്‌കൂള്‍ കോ-ഓര്‍ഡിനേറ്റര്‍മാരും വിജയോല്‍സവത്തിന് എത്തിച്ചേരണം.
എ പ്ലസ് നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും രാവിലെ റോസ് ലോഞ്ചില്‍ ഹെഡ്മാസ്റ്ററുടെ സാക്ഷ്യ പത്രവുമായി എത്തിച്ചേരണം. 100 ശതമാനം വിജയം വരിച്ച സ്‌കൂള്‍ കോ-ഓര്‍ഡിനേറ്റര്‍മാരും വിജയോല്‍സവത്തിന് എത്തിച്ചേരണം.
Keywords: SSLC, Meet, Malappuram, കേരള, A+,
إرسال تعليق