194.17 കോടി ചിലവില്‍ ജില്ലയില്‍ മത്സ്യ സമൃദ്ധി പദ്ധതി

മലപ്പുറം: ജില്ലയില്‍ ഉള്‍നാടന്‍ മത്സ്യോത്പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് മത്സ്യ സമൃദ്ധി പദ്ധതി നടപ്പാക്കുന്നതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. തദ്ദശേ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ മത്സ്യ കര്‍ഷക വികസന ഏജന്‍സി മുഖേന നടപ്പാക്കുന്ന പദ്ധതിയിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുവാനാണ് ഉദ്ദേശിക്കുന്നത്.
194.17 കോടിയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. സബ്‌സിഡിയായി 55.30 കോടി രൂപ നല്‍കും. കുളങ്ങളിലും, ജലസംഭരണികളിലും മത്സ്യകൃഷി, കരിമീന്‍ കൃഷി, ഞണ്ട്/കല്ലുമ്മക്കായ കൃഷി, അടുക്കള കുളങ്ങള്‍, സൗജന്യ വിള ഇന്‍ഷുറന്‍സ്, മികച്ച കര്‍ഷകര്‍ക്ക് അവാര്‍ഡ്, കര്‍ഷകര്‍ക്കാവശ്യമായ കൈപ്പുസ്തകങ്ങള്‍തയ്യാറാക്കല്‍ എന്നിവയാണ് ഇതുവഴി ചെയ്യുക. 67750 ടണ്‍ ശുദ്ധജല മത്സ്യം 6875 ടണ്‍ ശുദ്ധജല കൊഞ്ച്, 7500 ടണ്‍ ചെമ്മീന്‍, 9000 ടണ്‍ കല്ലുമ്മക്കായ, 900 ടണ്‍ ഞണ്ട്, 300 ടണ്‍ കരിമീന്‍ എന്നിവ സംസ്ഥാന തലത്തില്‍ അധികമായി ഉത്പാദിപ്പിക്കുവാനാണ് ഉദ്ദേശിക്കുന്നത്. വിവിധ ഇനങ്ങളിലായി150 ടണ്‍ അധിക മത്സ്യോത്പാദനവും ലക്ഷ്യമിടുന്നു. ഇതിലൂടെ 451.50 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു. 7 ലക്ഷം തൊഴില്‍ ദിനങ്ങളിലൂടെ 15,000 കുടുംബങ്ങള്‍ക്ക് ഗുണം ലഭിക്കും. ഉള്‍നാടന്‍ മത്സ്യോല്പാദനം 1.5 ലക്ഷം ടണ്ണില്‍ നിന്ന് 2.5 ലക്ഷം ടണ്ണായി ഉയര്‍ത്താനും പദ്ധതിയ്ക്ക് ലക്ഷ്യമുണ്ട്.

Keywords: Malappuram, Fish, Agriculture, കേരള, Fish agriculture

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم