കരിക്കാട് ഗ്രാമത്തെക്കുറിച്ച് ചരിത്ര സെമിനാര്‍ നടത്തും

മലപ്പുറം: സംസ്ഥാന ചരിത്രത്തിലെ പൗരാണികമായ ബ്രാഹ്മണ ഗ്രാമങ്ങളില്‍ ഒന്നായി വിശേഷിപ്പിക്കുന്ന കരിക്കാട് ഗ്രാമത്തെക്കുറിച്ച് പുറംലോകത്ത് ശ്രദ്ധ ക്ഷണിക്കുന്നതിന്റെ ഭാഗമായി കരിക്കാട് ദേവസ്വം ഊരാളേഴ്‌സ് ഫൗണ്ടേഷന്റെയും ചരിത്രവിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ ഈ മാസം ആറിന് രാവിലെ 10ന് ഇളംകൂര്‍ എടക്കാട് ശ്രീശാസ്താ കോളജില്‍ ചരിത്ര സെമിനാര്‍ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സെമിനാറില്‍ ഡോ എം ജി എസ് നാരായണന്‍, ഡോ എം ആര്‍ രാഘവ വാരിയര്‍, ഡോ എന്‍ എം നമ്പൂതിരി, പ്രൊഫ. വിജയലക്ഷ്മി, ഡോ എം ജി ശശിഭൂഷണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കരിക്കാട്ടെ രണ്ട് സുബ്രമഹ്ണ്യ ക്ഷേത്രങ്ങളെക്കുറിച്ചും ശാസ്താ ക്ഷേത്രത്തെക്കുറിച്ചും മൂഷിക വംശം സംസ്‌കൃത കാവ്യത്തില്‍ കണ്ടെത്തിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് സെമിനാര്‍ നടക്കുന്നത്. ഇതു സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തില്‍ പി കെ ദേവന്‍, കറുത്തേടത്ത് മാധവന്‍ നമ്പൂതിരി, പി കെ ശങ്കരനാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: History Seminar About Karikkad village, Sminar, Karikkad, Malappuram, 

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم