തിരൂര്‍:പോസ്റ്റ് ഓഫീസുകള്‍, ആര്‍ എം എസ് ഓഫീസുകള്‍ എന്നിവ അടച്ചുപൂട്ടുന്നതുള്‍പ്പെടെയുള്ള മെക്കന്‍സി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് തിരൂരില്‍ ഇന്നലെ സമാപിച്ച എഫ് എന്‍ പി ഒ സംസ്ഥാനസമ്മേളനം പ്രഖ്യാപിച്ചു.പ്രൊജക്റ്റ് ആരോയുടെ പേരില്‍ ജീവനക്കാര്‍ക്കെതിരെ നടക്കുന്ന മാനസികപീഡനങ്ങള്‍ അവസാനിപ്പിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച ചൈല്‍ഡ്‌കെയര്‍ലീവ് അനുവദിക്കുന്നതിലെ വിവേചനം അവസാനിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.പുതിയ ഭാരവാഹികളായി പിത്രീ യൂണിയന്‍-പ്രസി-കെ എം ആന്റണി,സെക്ര-ജോണ്‍ ഡി ആവോക്കാരന്‍.പി ഫോര്‍ യൂണിയന്‍-പ്രസി-ത്രിവിക്രമന്‍ നായര്‍,സെക്ര-സി മൊയ്തീന്‍കുട്ടി.ഇ ഡി യൂണിയന്‍-പ്രസി-വിജയന്‍ ചേളന്നൂര്‍,സെക്ര-പി യു മുരളീധരന്‍.ആര്‍ എം എസ്-3 യൂണിയന്‍ പ്രസി എ എന്‍ അയ്യപ്പന്‍, സെക്ര-ഡി കൃസ്തുദാസ്.ആര്‍ എം എസ് 4 യൂണിയന്‍ പ്രസി-യുകെ പുഷ്പന്‍,സെക്ര-എന്‍ വി വിനോദ് എന്നിവരെ തിരഞ്ഞെടുത്തു.
Keywords: Conference, Malappuram, Tirur, കേരള, FNPO
إرسال تعليق