കൊണ്ടോട്ടി: വിമാനത്തില്‍ പക്ഷിയിടിച്ചതിനെത്തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നു ദുബായിലേക്കു പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി. ഇന്നലെ രാവിലെ 153 യാത്രക്കാരുമായി കരിപ്പൂരില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ 937 വിമാനമാണ് അപകടത്തില്‍നിന്നു രക്ഷപെട്ടത്.
വിമാനത്താവളത്തിന്റെ പരിധി വിടും മുന്‍പാണ് വലതു ചിറകില്‍ പക്ഷിയിടിച്ചത്. വിമാനം സുരക്ഷിതമായി ദുബായിലെത്തിക്കാന്‍ കഴിയില്ലെന്നു മനസിലാക്കിയ പൈലറ്റ് കരിപ്പൂരില്‍ തന്നെ തിരിച്ചിറക്കാന്‍ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍നിന്ന് അനുമതി തേടുകയായിരുന്നു. സന്ദേശം ലഭിച്ചയുടന്‍ ലാന്‍ഡിങ്ങിനു സൗകര്യവുമൊരുക്കി. സുരക്ഷിതമായി ലാന്‍ഡ് ചെയ്ത ശേഷം യാത്രക്കാരെ പുറത്തിറക്കി എന്‍ജിനീയറിംഗ് വിഭാഗം പരിശോധിച്ചപ്പോള്‍ വലതു ചിറകില്‍ കേടുപാടുകളും കണ്ടെത്തി. അറ്റകുറ്റപ്പണികള്‍ നടത്തി ഉടന്‍ തിരിച്ചുപോകാന്‍ കഴിയില്ലെന്നായതോടെ ഈ സര്‍വീസ് റദ്ദാക്കുകയും ചെയ്തു. യാത്രക്കാരെ എയര്‍ ഇന്ത്യയുടെ മറ്റൊരു വിമാനത്തില്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെ ദുബായിലേക്ക് കൊണ്ടുപോയി.
കരിപ്പൂരില്‍ അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് വിമാനത്തില്‍ പക്ഷിയിടിക്കുന്നത്. നേരത്തേ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം പക്ഷികളെ തുരത്തുന്ന നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിപ്പോഴും തുടരുന്നുണ്ട്.

إرسال تعليق