മത്സ്യ ബന്ധനത്തിലേര്‍പ്പെടുത്തുന്നവര്‍ ജാഗ്രത പാലിക്കണം

മലപ്പുറം: കേന്ദ്ര സര്‍ക്കാരിന്റെ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ എം.വി.മെസന്‍ എന്ന ഭൂഗര്‍ഭ പരിശോധനാ കപ്പല്‍ കേരള തീരത്തുള്ള ആഴക്കടലില്‍ മെയ് 31 വരെ ഭൂഗര്‍ഭ പരിശോധനാ നടത്തുന്നതായി ഫി.റീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കപ്പല്‍ 12 കി.മീ നീളമുള്ള ഒരുവൈദ്യുതി കമ്പി വലിച്ചുകൊണ്ട് മണിക്കൂറില്‍ അഞ്ച് നോട്ട്‌സ് വേഗത്തില്‍ നിര്‍ത്താതെ സഞ്ചരിച്ചുകൊണ്ടിരിക്കും. വൈദ്യുത കമ്പിയുടെ അറ്റം മിന്നിക്കൊണ്ടിരിക്കുന്നതും വെള്ളത്തില്‍പൊങ്ങിക്കിടക്കുന്നതുമായ ഒരു ബോയയുമായി ബന്ധിപ്പിച്ചിരിക്കും. എട്ട് ചെറിയ ബോട്ടുകള്‍ സഹായത്തിനായി എം.വി മെസെന് ഒപ്പമുണ്ടാവും.
സാങ്കേതിക കാരണങ്ങളാല്‍ എം.വി. മെസെന് ഗതിയില്‍ മാറ്റം വരുത്തുവാനോ സഞ്ചാരം നിര്‍ത്തുവാനോ സാധ്യമല്ല. മത്സ്യ ബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ബോട്ടുകളുടെയും മറ്റു ഉപകരണങ്ങളുടെയും സുരക്ഷിതത്വത്തിനും എം.വി മെസെന്റെയും വൈദ്യുത കമ്പികളിടെയും സമീപത്തുനിന്ന് നിശ്ചിത അകലം പാലിക്കണം.

English Summery
Fishermen should be in cautioned 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post