ഫയര്‍മാന്‍ പ്രമാണ പരിശോധന


മലപ്പുറം: ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വകുപ്പില്‍ ഫയര്‍മാന്‍(ട്രെയിനി) തസ്തികയിലേക്ക് ഒറ്റത്തവണ രജിസ്‌ട്രേഷന്‍ മുഖേന അപേക്ഷിച്ച ജില്ലയിലെ ഉദ്യോഗാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ഇന്ന്(മെയ് 30 ) മുതല്‍ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ ഒമ്പത് മുതല്‍ പി.എസ്.സി ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ ഹാജരാകേണ്ട ദിവസം എസ്.എം.എസ് മുഖേന അറിയിപ്പ് ലഭിക്കും. രജിസ്‌ട്രേഷന്‍ പ്രൊഫൈലില്‍ നല്‍കിയിട്ടുള്ള വിവരങ്ങള്‍ ശരിയാണെന്ന് വെരിഫിക്കേഷന് ഹാജരാകുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥി പരിശോധിച്ച് ഉറപ്പു വരുത്തണം.പേര്, എസ്.എസ്.എല്‍.സി അല്ലെങ്കില്‍ മറ്റ് സ്‌കൂള്‍ രേഖയിലെ അക്ഷരക്രമത്തിലും ജനനതീയതി, ജാതി/സമുദായം എന്നിവ ബന്ധപ്പെട്ട രേഖയിലുള്ള പ്രകാരവും പ്രൊഫോമയില്‍ രേഖപ്പെടുത്തണം. രജിസ്‌ട്രേഷന്‍ പ്രൊഫൈലില്‍ അവകാശപ്പെട്ടിട്ടുള്ള എല്ലാ രേഖകളുടെയും അസല്‍ ഹാജരാക്കണം. ഓരോ തസ്തികയ്ക്കും ആവശ്യമായ യോഗ്യതാ പ്രമാണങ്ങള്‍ ഹാജരാക്കാത്ത അപേക്ഷ നിരസിക്കുന്നതാണ്.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post