ജില്ലാ ക്ഷീര കര്‍ഷക സംഗമം: മികവിന് ആദരം

മലപ്പുറം: ജില്ലയില്‍ ക്ഷീര കര്‍ഷകര്‍ക്കായി സംഘടിപ്പിച്ച കന്നുകാലി പ്രദര്‍ശനവും ക്ഷീര കര്‍ഷക സംഗവും പാറയില്‍ വ്യാഴാഴ്ച സമാപിച്ചു. സമാപനത്തില്‍ ക്ഷീര കര്‍ഷകരുടെ മികവിന് വിവിധ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു.സംഗമത്തിന്റെ മുന്നോടിയായി നഗരവികസന-ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി മഞ്ഞളാംകുഴി അലിയുടെ സന്ദേശം പാറല്‍ റഷീദ് വായിച്ചു. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പസിഡന്‍ഡ് സുഹറ മമ്പാട് നിര്‍വഹിച്ചു. കൃഷി ഒരു സംസ്‌കാരമായി കാണുന്നപോലെ ക്ഷീരമേഖലയെയും സംസ്‌കാരത്തിന്റെ ഭാഗമായി കാണണമെന്ന് അവര്‍ പ്രസ്താവിച്ചു. യുവാക്കള്‍ യാതൊരു മടിയുമില്ലാതെ ഈ മേഖലയില്‍ കടന്നു വരുന്നത് ശ്ലാഘനീയമാണെന്നും അവര്‍ പറഞ്ഞു. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍ഡും സ്വാഗത സംഘം ചെയര്‍മാനുമായ പി.കെ.അബൂബക്കര്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികള്‍, ഉദ്യേഅഗസ്ഥര്‍, വിവിധ സംഘങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്തു.
ജില്ലയിലെ മികച്ച ക്ഷീര കര്‍ഷകന്‍ പാലങ്കര അബ്ദുല്‍ മജീദിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍ഡ് സുഹറ മമ്പാട് നല്ല കര്‍ഷകനുള്ള ക്ഷീര കര്‍ഷക ക്ഷേമനിധി അവാര്‍ഡ് പെരശന്നൂര്‍ സ്വദേശി കെ.കെ.വിജയന് ക്ഷീര കര്‍ഷക ക്ഷേമനിധി ചെയര്‍മാന്‍ ജോണ്‍ ജേക്കബ് വള്ളക്കാലിലും നല്‍കി. ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ച ക്ഷീരസംഘമായ കരുളായി ക്ഷീര സംഘത്തിന് ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍ പേര്‍സണ്‍ സക്കീന പുല്‍പ്പാടനും ഏറ്റവും നല്ല ഗുണനിലവാരമുള്ള പാല്‍ സംഭരിച്ച ക്ഷീര സംഘമായ മണ്ണാര്‍മല ക്ഷീര സംഘത്തിന് ജില്ലാ പഞ്ചായത്തംഗം ടി. ഹാജറുമ്മയും ഏറ്റവും കൂടുതല്‍ പാല്‍ അളന്ന വനിത കര്‍ഷക ചുങ്കത്തറ സംഘത്തിലെ ജോളി രാജന് ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ കെ.കുഞ്ഞുമുഹമ്മദും ഏറ്റവും കൂടുതല്‍ പാല്‍ അളന്ന എസ്.സി കര്‍ഷക പാറേക്കാട്ടില്‍ കല്‍കുളം സംഘത്തിലെ വിജയലക്ഷ്മിയ്ക്ക് ആത്മ പ്രൊജക്ട് ഡയറക്ടര്‍ സി.ബ്രില്ല്യന്‍ഡും അവാര്‍ഡു നല്‍കി. ഇതോടൊപ്പം ആത്മ അവാര്‍ഡുകളുടെ വിതരണവും നടന്നു. ക്ഷീര വികസന മേഖലയുടെ ശാക്തീകരണത്തില്‍ ക്ഷീര സംഘങ്ങളുടെ വൈവിധ്യവല്‍ക്കരണത്തിന്റെ പ്രസക്തി എന്ന വിഷയത്തില്‍ സെമിനാറുമുണ്ടായി.

Keywords: Meet, Farmer, Malappuram, കേരള, 

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم