ഭരണം മുതലാളിത്തത്തിന് വേണ്ടി:വി.എസ്

തിരൂര്‍: കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിക്കുന്നത് പാവങ്ങളെ പരിഗണിച്ചല്ലെന്നും മറിച്ച്് മുതലാളിത്തത്തിന് വേണ്ടിയാണെന്നും പ്രതിപക്ഷനേതാവ് വി എസ് അച്ചുതാനന്ദന്‍ പ്രസ്താവിച്ചു.തിരൂര്‍ പുറത്തൂരില്‍ മാധവന്‍വൈദ്യര്‍ സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിലക്കയറ്റവും അഴിമതിയും മൂലം പൊറുതിമുട്ടുന്ന പൊതുജനത്തിന് കൂടുതല്‍ വിഷമകരമാക്കുന്ന നയങ്ങളാണ് കേരളത്തിലെ യുഡിഎഫ് സര്‍ക്കാരും പിന്തുടരുന്നത്.സഹകരണബാങ്കുകളെ നോക്കുകുത്തികളാക്കി സര്‍ക്കാറിന്റെ പണം സ്വകാര്യബാങ്കുകളില്‍ നിക്ഷേപിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്.പാവങ്ങളെയും താഴെക്കിടയിലുള്ളവരെയും അവഗണിക്കുന്ന സര്‍ക്കാരുകള്‍ക്കെതിരെ ജനരോഷം ശക്തമാകണമെന്നും വി എസ് കൂട്ടിച്ചേര്‍ത്തു.സി പി എം ജില്ലാസെക്രട്ടറി പി പി വാസുദേവന്‍ ചടങ്ങില്‍ അദ്ധ്യക്ഷതവഹിച്ചു.കെടി ജലീല്‍ എം എല്‍ എ, പി പി അബ്ദുള്ളക്കുട്ടി, വി വി ഗോപിനാഥ്, എ ശിവദാസസന്‍,യു എ അറമുഖന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Tirur, V.S. Achudanthan, CPM, UDF, കേരള, 

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم