മലപ്പുറം: ഇനി പഴവര്‍ഗങ്ങള്‍ കഴിക്കുന്നവര്‍ സൂക്ഷിക്കുക. നിങ്ങള്‍ കടകളില്‍ നിന്ന് വാങ്ങി കഴിക്കുന്ന പഴങ്ങളില്‍ മാരകമായ വിഷം കൂടിയ അളവിലാണുള്ളത്. ഇത് നിങ്ങള്‍ക്ക് മാറാരോഗങ്ങള്‍ വരുത്തിയേക്കാം. വിപണിയിലെത്തുന്ന പഴ വര്‍ഗങ്ങളില്‍ നാലിലൊന്നും വിഷാംശമുള്ളതാണെന്നാണ് കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. എന്നാല്‍ നേരത്തെ കീടനാശിനി പ്രയോഗം കുറവായിരുന്നുവെന്ന് കരുതുന്നവര്‍ക്ക് തെറ്റി. 10 വര്‍ഷം മുന്‍പ് പഴവര്‍ഗങ്ങളില്‍ നടത്തിയ പഠനത്തില്‍ പകുതിയിലധികവും വിഷാംശം അടങ്ങിയ പഴങ്ങളായിരുന്നുവെന്നാണ് കണ്ടെത്തല്‍. 1999ല്‍ 122പഴവര്‍ഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 55 ശതമാനവും വിഷം അടങ്ങിയതായിരുന്നു. 2001ല്‍ നടത്തിയ പരിശോധനയില്‍ 48 ശതമാനവും 2003ല്‍ 37ശതമാനവുമാണ്. ഇപ്പോള്‍ പഴങ്ങളില്‍ 25 ശതമാനം വിഷാംശമുണ്ടെന്നാണ് കണക്ക്. ക്രമാതീതമായ വളപ്രയോഗവും കീടനാശിനി തെളിക്കലുമാണ് പഴങ്ങളില്‍ കൂടിയ അളവില്‍ വിഷാശം കണ്ടെത്താന്‍ കാരണമെന്ന് കൃഷിവകുപ്പിന് കീഴിലുള്ള കീടനാശിനി അവശിഷ്ട വിഷ പരിശോധനയുടെ ഭാഗമായി നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം പുതിയ കീടങ്ങള്‍ ഉണ്ടാകുന്നതും പ്രതികൂലമായ കാലാവസ്ഥയില്‍ ഉത്പാദനത്തിലെ കുറവും കര്‍ഷകരെ വളപ്രയോഗത്തിനും കീടനാശിനി പ്രയോഗത്തിനും പ്രേരിപ്പിക്കുന്നതാണ് ഇതിന്റെ അടിസ്ഥാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ തെളിക്കുന്ന കീടനാശിനികളെ അതിജീവിക്കുന്ന പുതിയതരം കീടങ്ങള്‍ കണ്ടുവരുന്നതും ഭീഷണിയാണ്. ഇതിനെ പ്രതിരോധിക്കാന്‍ പുതിയ കീടനാശിനികള്‍ പുറത്തിറങ്ങുന്നതിന് വര്‍ഷങ്ങളെടുക്കുമെന്നതിനാല്‍ മിക്കവാറുംഎല്ലാ കീടനാശിനികളും കര്‍ഷകര്‍ പ്രയോഗിച്ചുകഴിഞ്ഞിട്ടുണ്ടാകുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഇതാണ് പ്രധാന പ്രശ്‌നമായി മാറുന്നത്. വിപണിയിലെത്തുന്ന പച്ചക്കറികളിലും കൂടിയ അളവിലാണ് കീടനാശിനി അടങ്ങിയിട്ടുള്ളത്. ഇപ്പോള്‍ ലഭിക്കുന്ന പച്ചക്കറികളില്‍ 40 ശതമാനത്തോളം വിശാംഷമുളളതാണ്. തദ്ദേശീയമായി പച്ചക്കറി ഉത്പാദിപ്പിക്കുക എന്നതാണ് ഇതില്‍നിന്നും രക്ഷനേടാനുള്ള ഏക മാര്‍ഗം. ഇത് പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ടെങ്കിലും പ്രവര്‍ത്തനം മന്ദഗതിയിലാണ്. ഇതിന് പുറമെ ഇതിനുള്ള ചെലവും ഭാരിച്ചതാണ്. ഇത്തരത്തില്‍ ഉദ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്ക് ആവശ്യമായ വില ലഭിക്കുന്നില്ലെന്നതാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്.
English Summery
Deadly poisons in fruits
إرسال تعليق