കോട്ടക്കല്‍: ആയുര്‍വേദ സര്‍വകലാശാല സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഈ വര്‍ഷം തന്നെ തുടങ്ങുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ഡോ.പി കെ വാരിയരുടെ നവതി ആഘോഷ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കാലങ്ങളായുള്ള കോട്ടക്കലിന്റെ ആവശ്യമാണ് ആയുര്‍വേദ യൂനിവേഴ്‌സിറ്റി. ഇത് സാക്ഷാത്കരിക്കാന്‍ കഴിഞ്ഞ ബജറ്റില്‍ തുക വകയിരുത്തുകയും തുടര്‍നടപടികള്‍ ആരംഭിക്കുകയും ചെയ്തു. കേരളത്തിന്റെ തനത് ചികിത്സാരീതിയായ ആയുര്‍വേദത്തിന് കേരളത്തിന് പുറത്താണ് പ്രചാരം. ആയുര്‍വേദ മേഖലക്കും ഔഷധകൃഷി പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ എം.പി.അബ്ദുസമദ് സമദാനി എംഎല്‍എ അധ്യക്ഷത വഹിച്ചു.
English Summery
Ayurveda university will start this year: CM
إرسال تعليق