പ്രമേഹ രോഗികള്‍ക്ക് കൗണ്‍സിലിംഗും ബോധവല്‍ക്കരണ എക്‌സ്ബിഷനും

മലപ്പുറം: മഅ്ദിന്‍ അക്കാദമിയും എറണാകുളം അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും സംയുക്തമായി മെയ് 6 ന് ഞായറാഴ്ച മഅ്ദിന്‍ എജ്യുപാര്‍ക്കില്‍ സംഘടിപ്പിക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പില്‍ പ്രമേഹ രോഗികള്‍ക്ക് പ്രത്യേക കൗണ്‍സിലിംഗും ജീവന്‍ രക്ഷാ പ്രദര്‍ശനവുമൊരുക്കും.
അമൃത ആശുപത്രിയിലെ ഡയബറ്റിക് സ്‌പെഷ്യലിസ്റ്റുകളുടെ നേതൃത്വത്തില്‍ നടക്കുന്ന കൗണ്‍സിലിംഗില്‍ രോഗ കാരണങ്ങള്‍, ചികിത്സ, പരിചരണം, പ്രതിരോധം, ആരോഗ്യ ശീലങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള വിവധ വിഷയങ്ങള്‍ അവതരിപ്പിക്കും. പ്രമേഹ ചികിത്സയും പ്രതിരോധവും സംബന്ധിച്ച മള്‍ട്ടിമീഡിയ പ്രസന്റേഷന്‍, ഭക്ഷണ ശീലത്തെക്കുറിച്ചുള്ള പ്രത്യേക എക്‌സിബിഷന്‍ എന്നിവയുമുണ്ടാകും.
രോഗ നിര്‍ണയത്തിനും ചികിത്സാ രംഗത്തുമുള്ള ഏറ്റവും പുതിയ സൗകര്യങ്ങളും അവസരങ്ങളും സാധാരണക്കാരിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പ്. ഹൃദ്രോഗം, മുറിച്ചുണ്ട്, മുറിയണ്ണാക്ക് എന്നീ വിഭാഗങ്ങളുടെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവുമുണ്ടാകും.
ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യുന്ന ക്യാമ്പില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, കെ.പി.സി.സി. പ്രസിഡണ്ട് രമേശ് ചെന്നിത്തല, എളമരം കരീം എം.എല്‍.എ തുടങ്ങിയവര്‍ സംബനന്ധിക്കും.
നേരത്തെ രജിസ്തര്‍ ചെയ്ത രോഗികള്‍ക്കാണ് ക്യാമ്പില്‍ പ്രവേശനം. ബുക്കിംഗിനും വിശദ വിവരങ്ങള്‍ക്കും 9946788483, 9847845376 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

Keywords: Counseling , Malappuram, Ma'din, 

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم