ചമ്രവട്ടം റഗുലേറ്റര്‍ ബ്രിജ്: 17 ന് മുഖ്യമന്ത്രി ഉദ്ഘാനം ചെയ്യും

മലപ്പുറം: കേരളത്തിലെ ഏറ്റവും വലിയ റഗുലേറ്റര്‍ കം ബ്രിജായ ചമ്രവട്ടം റഗുലേറ്റര്‍ ബ്രിജ് മെയ് 17 ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ജലവിഭവ വകുപ്പ് മന്ത്രി പി.ജെ.ജോസഫ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേന്ദ്ര-വിദേശ-മാനവ വിഭവ വകുപ്പ് സഹമന്ത്രി ഇ.അഹമ്മദ്, വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, വെദ്യുത-ഗതാഗത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ്, ടുറിസം വകുപ്പ് മന്ത്രി എ.പി.അനില്‍കുമാര്‍, വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ്, നഗരവികസന വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി, എം.പി. ഇ.ടി.മുഹമ്മദ് ബഷീര്‍, മുന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ്കുട്ടി, എം.എല്‍.എമാരായ കെ.ടി.ജലീല്‍, പി.ശ്രീരാമകൃഷ്ണന്‍, സി.മമ്മുട്ടി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, മുന്‍ എം.എല്‍.എ പി.പി.അബ്ദുള്ളക്കുട്ടി, ജില്ലാ കലക്ടര്‍ എം.സി.മോഹന്‍ദാസ്, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ആര്‍.അമലോര്‍ പവനാഥന്‍, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Keywords: Inauguration, Malappuram, Minister, കേരള, Tirur, 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post