മഞ്ചേരി: പണം വെച്ചു ചീട്ടു കളിക്കുകയായിരുന്ന അഞ്ചംഗ സംഘത്തെ മഞ്ചേരി എസ് ഐ. കെ വി ശിവാനന്ദനും സംഘവും അറസ്റ്റുചെയ്തു. മഞ്ചേരി റിലാക്‌സ് ബാറിനു പിറകില്‍ വെച്ച് ചീട്ടുകളിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്. ഇവരില്‍ നിന്നും 1410 രൂപയും പോലീസ് കണ്ടെടുത്തു. ഇതിനു മുമ്പ് പലതവണ ഇതേ സ്ഥലത്തു വെച്ച് ചീട്ടുകളി സംഘത്തെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. അജ്ഞാതരുടേതടക്കം നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുള്ള ഈ സ്ഥലത്ത് സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം കൂടുതലാണ്.
Keywords: Arrest, Malappuram, Manjeri, കേരള,
إرسال تعليق