തീരദേശ വില്ലേജുകളില്‍ ബോധവത്കരണം

മലപ്പുറം: ജില്ലയിലെ തീരദേശ വില്ലേജുകളില്‍ നാവിക സേനയുടെ നേതൃത്വത്തില്‍ തീരദേശ ബോധവത്ക്കരണ പരിപാടി നടത്തും. വള്ളിക്കുന്ന് എഫ്.എല്‍.സി, പരപ്പനങ്ങാടി എഫ്.എല്‍.സി, എടക്കടപ്പുറം എന്നിവിടങ്ങളില്‍ മെയ് 22 നും ഒസ്സാന്‍ കടപ്പുറം, കൂട്ടായി എഫ്.എല്‍.സി, പൊന്നാനി അഴീക്കല്‍ എഫ്.എല്‍.സി എന്നിവിടങ്ങളില്‍ 23 നുമാണ് പരിപാടി. തീരദേശങ്ങളുടെ സജീവ പങ്കാളിത്തവും സഹകരണവുമുണ്ടാകണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വേദി, സമയം എന്നിവ പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറില്‍ നിന്നും അറിയാം.
04942-666428

English Summery
Campaign in beach areas 

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post