റിയാദ്: യുഎഇയില്‍ പൊടിക്കാറ്റ് ആഞ്ഞുവീശി. 62 കിലോമീറ്റര്‍ വേഗത്തില്‍ വീശിയ പൊടിക്കാറ്റിനെ തുടര്‍ന്നു കാഴ്ച തടസപ്പെട്ടു പലയിടത്തും ഗതാഗതം നിര്‍ത്തിവച്ചു. അറേബ്യന്‍ തീരത്തു ബുധനാഴ്ച മുതല്‍ രൂപപ്പെട്ട ശക്തമായ തിരമാലകളെ തുടര്‍ന്നാണു പൊടിക്കാറ്റ് ആഞ്ഞുവീശിയത്. 10 അടിയോളം ഉയരത്തിലായിരുന്നു തിരമാലകള്‍. കാലാവസ്ഥ വ്യതിയാനം കാരണം മത്സ്യബന്ധന യാനങ്ങള്‍ കടലില്‍ ഇറക്കരുതെന്നു മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇതേ കാലാവസ്ഥ തുടരുമെന്നും റിപ്പോര്‍ട്ട്.
Keywords: UAE, Riyadh, Gulf, അറബി നാടുകള്‍,
إرسال تعليق