വണ്ടൂര്‍: വിദ്യാല കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തുന്ന ആള്‍ വണ്ടൂര്‍ പോലീസിന്റെ പിടിയിലായി. 1.4 കിലോ കഞ്ചാവ് ഇയാളില്‍ നിന്നും കണ്ടെടുത്തു. മമ്പാട് എം.ഇ.എസ്. രാജീവ് കോളനിയിലെ പള്ളികണ്ടി മുഹമ്മദ് എന്ന നാണി(50)യെയാണ് ഞായറാഴ്ച വൈകുന്നേരം വാണിയമ്പലം ഹൈസ്‌കൂള്‍ റോഡില്‍ നിന്നും പിടികൂടിയത്. വിവിധ പോലീസ് സ്‌റ്റേഷന്‍ എക്‌സൈസ് എന്നിവിടങ്ങളിലായി ആറ് കേസുകള്‍ ഇയാള്‍ക്കെതിരെ ഉണ്ട്. 2011 ജൂലായില്‍ 2 കിലോ 600 ഗ്രാം കഞ്ചാവുമായി വീട്ടില്‍ നിന്നും ഫിബ്രവരിയില്‍ ഒന്നേകാല്‍ കിലോ കഞ്ചാവുമായി മമ്പാട് കോളേജ് പരിസരത്ത് വച്ചും പിടികൂടിയിരുന്നു. സി.ഐ.മൂസ വള്ളിക്കാടന്‍, എസ്.ഐ. കേശവന്‍, സന്തോഷ്, മുരളി, ഗിരീഷ് മോഹനന്‍, അബ്ബാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. തിങ്കളാഴ്ച വടകര കോടതിയില്‍ ഹാജരാക്കും.
വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തുന്ന ആള്‍ പിടിയില്‍
Malappuram News
0
إرسال تعليق