പ്രൊഫ. കെ എസ് മണിലാലിന് അവാര്‍ഡ് സമ്മാനിച്ചു

കോഴിക്കോട്: കേരളത്തിന്റെ സസ്യ വൈവിധ്യത്തെക്കുറിച്ചുള്ള ആധികാരിക ഗ്രന്ഥമായ ഹോര്‍ത്തൂസ് മലബാറിക്കസ് കാലോചിതമായി പരിഷ്‌കരിച്ച് ലാറ്റിന്‍ ഭാഷയില്‍ നിന്ന് ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും പരിഭാഷപ്പെടുത്തിയ പ്രശസ്ത സസ്യശാസ്ത്രകാരന്‍ പ്രൊഫ. കെ എസ് മണിലാലിന് നെതര്‍ലാന്റ് ഗവണ്‍മെന്റിന്റെ അത്യുന്നത സിവിലിയന്‍ പുരസ്‌കാരമായ ഓഫീസര്‍ ഇന്‍ ദി ഓര്‍ഡര്‍ ഓഫ് ഓറഞ്ച് നാസ്സു അവാര്‍ഡ് നെതര്‍ലാന്റ് രാജ്ഞിയുടെ പ്രതിനിധിയായി നെതര്‍ലാന്റിന്റെ കോണ്‍സല്‍ ജനറല്‍ എംഎ വാന്‍ ഡ്രൂനന്‍ ലിറ്റല്‍ സമ്മാനിച്ചു. കോഴിക്കോട് പ്രമുഖ സസ്യശാസ്ത്രജ്ഞന്‍മാരും, പണ്ഡിതന്‍മാരും സംബന്ധിച്ച ചടങ്ങ് മന്ത്രി ഡോ.എം കെ മുനീര്‍ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിലെ പരമ്പരാഗത വൈദ്യ ശാസ്ത്ര രംഗത്ത് സുപ്രധാന സ്ഥാനമു ണ്ട ായിരുന്ന ഔഷധ സസ്യങ്ങള്‍ തിരിച്ചറിഞ്ഞതിലൂടെ ലോകത്തിന് മുഴുവന്‍ വലിയ സംഭാവനകള്‍ നല്‍കിയ ഹോര്‍ത്തൂസ് മലബാറിക്കസ് തയ്യാറാക്കുന്നതിന് പതിനേഴാം  നൂറ്റാണ്ടില്‍  മലബാറിലെ ഡച്ച് ഗവര്‍ണ്ണറായിരുന്ന ഹെന്‍ റിക് വാന്‍ റീഡാണ് നേതൃത്വം നല്‍കിയത്. പതിനെട്ടാം നൂറ്റാ ണ്ടിന് മുമ്പ് യൂറോപ്പില്‍ പ്രസിദ്ധീകരിച്ച ഏഷ്യയിലെ വൈദ്യ സസ്യശാസ്ത്ര സംബന്ധിയായ ഏറ്റവും വിപുലമായ പഠന ഗ്രന്ഥം വിശദ വ്യാഖ്യാനത്തിന് വിധേയമാക്കി ലാറ്റിന്‍ ഭാഷയില്‍ നിന്നും ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും പരിഭാഷപ്പെടുത്തുക വഴി നെതര്‍ലാന്റിന്റെയും ഇന്ത്യയുടെയും സാംസ്‌കാരിക പാരമ്പര്യത്തിലേക്ക് കൂടി തെളിച്ചം നല്‍കിയതിനാണ് നെതര്‍ലാന്റിന്റെ ഏറ്റവും ഉന്നതമായ സിവിലിയന്‍ പുരസ്‌കാരം ചരിത്രത്തിലാദ്യമായി ഒരു ഏഷ്യക്കാരന് സമ്മാനിച്ചത്. പതിനേഴാം  നൂറ്റാണ്ടിലെ നെതര്‍ലാന്റിലെ ചരിത്രവുമായും അക്കാലത്ത് കേരളത്തിന്റെ സാമൂഹ്യ ചരിത്രവുമായും അഭേദ്യമായി ബന്ധപ്പെട്ടതാണ് ഹോര്‍ത്തൂസ് മലബാറിക്കസിന്റെ പ്രസിദ്ധീകരണം. 16781693 കാലത്ത് ആംസ്റ്റര്‍ഡാമില്‍ നിന്ന് 12 വാല്യങ്ങളായി ലാറ്റിന്‍ ഭാഷയിലാണ് ഇത് പ്രസിദ്ധപ്പെടുത്തിയത്. മലബാറിലെ പ്രമുഖ വൈദ്യനായിരുന്ന ഇട്ടി അച്യുതന്‍ അദ്ദേഹത്തെ സഹായിച്ച നിരവധി വ്യക്തികള്‍, സസ്യങ്ങളുടെ ചിത്രങ്ങള്‍ തയ്യാറാക്കിയ ചിത്രകാരന്‍മാര്‍ എന്നിങ്ങനെ നൂറ് കണക്കിന് പേര്‍ ചേര്‍ന്ന് 25 വര്‍ഷത്തെ പ്രയത്‌ന ഫലമായാണ് ഹോര്‍ത്തൂസ് മലബാറിക്കസ് തയ്യാറാക്കിയത്. കാലിക്കറ്റ് സര്‍വ്വകലാശാല എമറിറ്റസ് പ്രൊഫസര്‍ കെ.എസ് മണിലാല്‍ 35 വര്‍ഷം നീ ഗവേഷണങ്ങളിലൂടെ ഗ്രന്ഥത്തില്‍ പറയുന്ന കാടുകളിലും മലകളിലും ഗ്രാമങ്ങളിലുമൊക്കെ ചെന്ന് സസ്യങ്ങള്‍ ശേഖരിക്കുകയും ശാസ്ത്രീയമായി വ്യാഖ്യാനിക്കുകയും ആധുനിക സസ്യശാസ്ത്ര ഗ്രന്ഥങ്ങള്‍ പ്രയോജനപ്പെടുത്തി വ്യാഖ്യാനക്കുറിപ്പുകള്‍ ചേര്‍ക്കുകയും ചെയ്താണ് ഇംഗ്ലീഷിലേക്ക പരിഭാഷപ്പെടുത്തിയത്. ലാറ്റിന്‍ഭാഷയിലായത് കാരണം വേ ത്ര പ്രയോജനപ്പെടുത്താന്‍ കഴിയാതിരുന്ന ഈ ഗ്രന്ഥം ലോകമെമ്പാടുമുള്ള സസ്യ ശാസ്ത്രകാരന്‍മാര്‍ക്കും, ഗവേഷകര്‍ക്കും പ്രയോജനപ്പെടുത്താന്‍ ഇംഗ്ലീഷ് പരിഭാഷയും വ്യാഖ്യാനവും സഹായകമായി. തുടര്‍ന്ന് മലയാള പരിഭാഷയും തയ്യാറാക്കി. ആയുര്‍വേദവും, അലോപ്പതിയും ഉള്‍പ്പെടുന്ന ചികിത്സാ ശാഖകള്‍ ഈ അറിവ് വിപുലമായി പ്രയോജനപ്പെടുത്തുന്നു. കോഴിക്കോട് താജ് ഗേറ്റ് വേ ഹോട്ടലില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ഡോ. സി കെ രാമചന്ദ്രന്‍ അധ്യക്ഷനായിരുന്നു. ഡോ. എംജിഎസ് നാരായണന്‍ ഡോ. ഇന്ദിരാ ബാലചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു. ബോട്ടണി വകുപ്പ് മേധാവി പ്രൊഫസര്‍ എം സാബു സ്വാഗതവും ഡോ. പി സുനോജ് കുമാര്‍ നന്ദിയും പറഞ്ഞു.

Keywords: Award, Kozhikode, 

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم