പൊന്നാനി: ഓട്ടോറിക്ഷ ഡ്രൈവറെ അജ്ഞാത സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചു. വെളിയങ്കോട് അയ്യോട്ടിച്ചിറ കൊടക്കാട്ടില്‍ ഷരീഫ്(28)നാണ് വെട്ടേറ്റത്. ഓട്ടം കഴിഞ്ഞ് ഇന്നലെ പുലര്‍ച്ചെ ഓട്ടോറിക്ഷയുമായി വീട്ടിലേക്ക് പോകുമ്പോള്‍ അയ്യോട്ടിച്ചിറയില്‍ വെച്ചാണ് ബൈക്കിലെത്തിയ അജ്ഞാത സംഘം ഷരീഫിന്റെ ഇരു കൈകളിലും വെട്ടിപരുക്കേല്‍പ്പിച്ചത്. ആക്രമണത്തെ തുടര്‍ന്ന് ഷരീഫിന്റെ ഇരു കൈകളും തൂങ്ങിക്കിടക്കുന്ന അവസ്ഥയിലായിരുന്നു. കുന്നംകുളം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടില്ല. പെരുമ്പടപ്പ് പൊലീസ് കേസെടുത്തു.
English Summery
Auto driver hacked by unknown
Post a Comment