മലപ്പുറം: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വം ഭീകരവിരുദ്ധ ദിനമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ മെയ് 21 ന് രാവിലെ 10 ന് എന്‍.വൈ.കെ ഓഡിറ്റോറിയത്തില്‍ 'തീവ്രവാദവും ഭീകരതയും ചെറുക്കുന്നതില്‍ യുവാക്കളുടെ പങ്കാളിത്തം' എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ ജില്ലാ പോലീസ് മേധാവി കെ.സേതുരാമന്‍ ഉദ്ഘാടനം ചെയ്യും. എ.ഡി.എം എന്‍.കെ. ആന്റണി അദ്ധ്യക്ഷത വഹിക്കും. നെഹ്‌റു യുവകേന്ദ്ര കേരള സോണല്‍ ഡയറക്ടര്‍ എസ്.സതീശ്, റിട്ട. പോലീസ് സൂപ്രണ്ട് എന്‍. സുഭാഷ് ബാബു, ചലച്ചിത്ര അക്കാദമി മെമ്പര്‍ സമദ് മങ്കട, കാലിക്കറ്റ് സര്‍വകലാശാല സൈക്കോളജി വിഭാഗത്തിലെ സുമയ്യ, നാഷനല്‍ യൂത്ത് അവാര്‍ഡ് ജേതാവ് കെ.വി.റാബിയ, നെഹ്‌റു യുവകേന്ദ്ര ജില്ലാ കോഡിനേറ്റര്‍ എം. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
English Summery
Anti terror campaign on 21st
إرسال تعليق