പെരിന്തല്‍മണ്ണ: പ്രകൃതി വിരുദ്ധ പീഡന കേസില്‍ പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ തിരൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. മുഖ്യപ്രതികളായ അരക്കുപറമ്പ് പുല്ലരിക്കോട് കാഞ്ഞിരക്കടവന്‍ മുഹമ്മദ് ആശിഖ് (20), അരക്കുപറമ്പ് കണ്ടമംഗലത്ത് രാജന്‍ (35) എന്നിവരെയാണ് പ്രകൃതി വിരുദ്ധ പീഡന കേസില്‍ റിമാന്‍ഡിലായത്. കഴിഞ്ഞ ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി വരുന്ന സമയത്ത് 12കാരനായ വിദ്യാര്‍ഥിയെ ഒന്നാം പ്രതിയുടെ വീടിനടുത്ത് സംഘം ചേര്‍ന്ന് പ്രകൃതി വിരുദ്ധ പീഡനം നടത്തുകയായിരുന്ന മൂന്നാം പ്രതി തകരാന്‍തൊടി മുനീര്‍ (21) ഒളിവിലാണ്.
പ്രകൃതി വിരുദ്ധ പീഡനം: പ്രതികളെ റിമാന്‍ഡ് ചെയ്തു
mvarthasubeditor
0
إرسال تعليق