മലപ്പുറം: ബസുകള്‍ തമ്മിലുള്ള മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരുക്കേറ്റു. പരപ്പനങ്ങാടി കൊടക്കാട്കൂട്ടുമൂച്ചിക്ക് സമീപം തയ്യിലക്കടവ് പാലത്തിന് പടിഞ്ഞാറ് ഭാഗത്തെ കൊക്കയിലേക്കാണ് സ്വകാര്യ ബസ് മറിഞ്ഞത്.
കോഴിക്കോട് നിന്നും തിരൂരിലേക്ക് പോവുകയായിരുന്ന ഭായ് എന്ന സ്വകാര്യ ബസാണ് കൊക്കയിലേക്ക് മറിഞ്ഞത്. ബസുകള്‍ തമ്മിലുള്ള മത്സരയോട്ടമാണ് അപകടത്തിന് കാരണമായതെന്ന് യാത്രക്കാരും ദൃക്ഷാസാക്ഷികളും പറഞ്ഞു. തയ്യിലക്കടവ് വഴി ചമ്രവട്ടം റൂട്ടിലൂടെ സര്‍വീസ് നടത്തുന്ന കെ എസ് ആര്‍ ടി സി സൂപ്പര്‍ഫാസ്റ്റ് ബസിനെ ചേളാരി മുതല്‍ പിന്തുടര്‍ന്ന് മറികടന്ന് അമിതവേഗതയിലായിരുന്ന സ്വകാര്യ ബസ് ആദ്യം ഒരു ബൈക്കില്‍ ഇടിച്ച് തുടര്‍ന്ന് ടിപ്പര്‍ ലോറിയില്‍ ഉരസിയ ശേഷം തല കീഴായി മറിയുകയായിരുന്നു. അപകടത്തില്‍ പെട്ട സ്വകാര്യ ബസില്‍ സിറ്റിംഗ് ലോഡ് മാത്രമാണ് ഉണ്ടായിരുന്നത്. അതിനാല്‍ പല യാത്രക്കാരും പരുക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. തിരൂരില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സും പരപ്പനങ്ങാടി പോലീസും നാട്ടുകാരുടെ അവസരത്തിന് ഒത്ത് ഉയര്‍ന്ന് പ്രവര്‍ത്തിച്ചതിനാല്‍ അപകടത്തില്‍ പരുക്കേറ്റവരുടെ പരുക്കുകള്‍ കുറക്കാന്‍ സാധിച്ചു. പരുക്കേറ്റ 30ഓളം യാത്രക്കാരെ വിവിധ ആശുപത്രികളില്‍ എത്തിച്ചു. ഗുരുതരമായി പരുക്കേറ്റ 11 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍: തേഞ്ഞിപ്പലത്തെ സാജിദ (32), ഇഖ്ബാലിന്റെ ഭാര്യ സുലൈഖ (45) താനൂരിലെ പള്ളിപ്പറമ്പ് കൃഷ്ണന്റെ ഭാര്യ ലീല (38), കൃഷ്ണന്‍ (42), കൊടക്കാട് പുത്തന്‍പീടിക രാജന്‍ (57), ഒളവട്ടൂര്‍ ഗായത്രിയില്‍ കുമാര്‍ (67), ബീഹാര്‍ ബ്രഹ്മ (25), കൊടക്കാട് വളപ്പില്‍ ജിഫ്രിത്ത് (21), ജഷീദ (29), വെളിമുക്ക് പെരുവയല്‍ കാശിനാദന്‍, അരിയല്ലൂരിലെ നമ്പ്യാര്‍ വീട്ടില്‍ മോഹന്‍ദാസ് (42).
പരപ്പനങ്ങാടി എ കെ ജി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍: ചെട്ടിപ്പടിയിലെ നീതു (20), പരപ്പനങ്ങാടി പരിയാപുരത്തെ സുജാത (38), പരപ്പനങ്ങാടി ഷാനൂഫ് (28), കൊടക്കാട്ടെ ശശിധരന്‍ (37), ചെട്ടിപ്പടി നൗഫല്‍ (28), കൊടക്കാട് ലോഗേഷ് (45), ചെട്ടിപ്പടിയിലെ അഹല്യ (നാല്), തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍: അരിയല്ലൂര്‍ ദേവദാസന്‍ (62), പരപ്പനങ്ങാടി പാറയില്‍ സഫിയ (25), ഹൈറുന്നീസ (45), വെളിമുക്ക് പാലക്കല്‍ സ്വദേശി മുസ്തഫയുടെ മകള്‍ അംന (ഏഴ്), അംനയുടെ മാതാവ് ആബിദ (31), ചെട്ടിപ്പടിയിലെ അലിഅക്ബര്‍ (20), സുദേവ് (23), ചെട്ടിപ്പടി ശറഫുദ്ദീന്‍ (29), പത്മന്‍ (21). ഒറീസക്കാരായ സല്‍മാന്‍ (21), സുബാഷ് (21), മഞ്ജു (25) എന്നിവരെ ഫറോക്കിലെ ക്രസന്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
താനൂര്‍ സി ഐ സന്തോഷ്, എ എം വി ഐ പ്രമോദ് ശങ്കര്‍, അഡീഷണല്‍ എസ് ഐ ഉമ്മര്‍കോയ എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

English Summery
30 injured in bus accident
إرسال تعليق