ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പാണ്ടിക്കാട്: പാണ്ടിക്കാട് - കുമരംപുത്തൂര്‍ സംസ്ഥാന പാതയിലെ പാണ്ടിക്കാട് കക്കുളത്ത് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ ചോക്കാട് സ്വദേശിയായ യുവാവ് മരിച്ചു. ചോക്കാട് പുത്തന്‍വീട്ടില്‍ അബ്ദുര്‍റഹ്മാന്‍- റഹീല ബീഗം ദമ്പതികളുടെ മകന്‍ റംഷാദ് (18) ആണ് മരിച്ചത്.
ഇന്നലെ ഉച്ചക്ക് 12 ഓടെയാണ് അപകടം. മഞ്ചേരിയില്‍ നിന്നും മേലാറ്റൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇതെ ദിശയില്‍ സഞ്ചരിക്കുന്ന ബൈക്കിനെ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ റംഷാദ് സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. മഞ്ചേരിയിലെ മൊബൈല്‍ കടയിലെ ജീവനക്കാരനായിരുന്നു യുവാവ്. കടയുടെ ആവശ്യത്തിനായി മേലാറ്റൂരിലേക്ക് വരും വഴിയാണ് മരിച്ചത്. സഹോദരങ്ങള്‍: റിബാന, റിഷാന, ഫര്‍ഹാന.

Keywods: Accident, Obituary, Pandikkad, Malappuram, 

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم