മേല്‍മുറി - മുണ്ടുപറമ്പ് -കൂട്ടിലങ്ങാടി ബൈപാസ്: രണ്ടാഘട്ട ഉദ്ഘാടനം 28 ന്

മലപ്പുറം: നവീകരിച്ച മേല്‍മുറി-മുണ്ടുപറമ്പ്- കൂട്ടിലങ്ങാടി ബൈപാസ്(രണ്ടാംഘട്ടം) റോഡിന്റെ ഉദ്ഘാടനം മെയ് 28ന് രാവിലെ 10 ന് മുണ്ടുപറമ്പ് ബൈപാസ് പരിസരത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.
ഇബ്രാഹിംകുഞ്ഞ് നിര്‍വഹിക്കും. പി.ഉബൈദുള്ള എം.എല്‍.എ. അധ്യക്ഷനാവും. ടൂറിസം - പിന്നാക്ക വകുപ്പു മന്ത്രി എ.പി.അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. നഗരസഭ ചെയര്‍മാന്‍ കെ.പി.മുഹമ്മദ ്മുസ്തഫ,
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.കുഞ്ഞു തുടങ്ങിയവര്‍ പങ്കെടുക്കും.
കോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ നിന്നു തുടങ്ങി മലപ്പുറം-മഞ്ചേരി റോഡിലെ മുണ്ടുപറമ്പില്‍ അവസാനിക്കുന്ന 1075 മീറ്റര്‍ നീളം വരുന്ന ഒന്നാം ഘട്ടവും ഇവിടെനിന്ന് തുടങ്ങി ദേശീയ പാതയിലെ കാവുങ്ങലില്‍ അവസാനിക്കുന്ന 2130 മീറ്റര്‍ നീളം വരുന്ന രണ്ടാം ഘട്ടവും ഉള്‍പ്പെടുന്നതാണ് മേല്‍മുറി-കൂട്ടിലങ്ങാടി ബൈപാസ് റോഡ്.
ഗതാഗതത്തിരക്കേറിയതും ഭാരക്കൂടുതലുമുള്ള വാഹനങ്ങള്‍ ധാരാളമായി കടന്നു പോകുന്നതുമായ ഈ റോഡ് കലോചിതവും, ദേശീയ നിലവാരത്തോടുകൂടിയതുമായ രീതിയില്‍ ഉപരിതലം ബി.എം.ആന്‍ഡ് ബി.സി ചെയ്യേണ്ടതാണെന്ന പൊതു ആവശ്യം പരിഗണിച്ച് ഈ പ്രവൃത്തികള്‍ക്ക് 2011-12 സാമ്പത്തിക വര്‍ഷത്തിലെ സംസ്ഥാന ബജറ്റില്‍ 160 ലക്ഷം രൂപയുടെ ഭരണാനുമതിയും 179 ലക്ഷം രൂപയുടെ സാങ്കേതികാനുമതിയും ലഭിച്ചിരുന്നു.

English Summery
Second phase inauguration on 28th

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post