തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വീട് താക്കോല്‍ദാനം 26ന്

മലപ്പുറം: തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വീട് താക്കോല്‍ദാനവും തറക്കില്ലിടര്‍ കര്‍മവും പഠനോപകരണ വിതരണവും മെയ് 26ന് ഉച്ചതിരിഞ്ഞ് മൂന്നിന് പരപ്പനങ്ങാടി ചെറമംഗലം എ യു പി സ്‌കൂളില്‍ നടക്കുമെന്ന് ചെയര്‍മാന്‍ എ എം മുഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വീടിന്റെ തറക്കല്ലിടല്‍ കര്‍മം വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബും താക്കോല്‍ദാനം എം ഐ ഷാനവാസ് എം പിയും പഠനോപകരണ വിതരണം എസ് പി. കെ സേതുരാമനും നിര്‍വഹിക്കും. അലി തെക്കേപ്പാട് അധ്യക്ഷത വഹിക്കും. ഡോ ആര്‍സു മുഖ്യപ്രഭാഷണം നടത്തും. പരപ്പനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു, മുജീബ് താനാളൂര്‍, സി കെ ബാലന്‍ നിയാസ് പുളിക്കലകത്ത് സംബന്ധിക്കും. വാര്‍ത്താസമ്മേളനത്തില്‍ എം പി മുഹമ്മദ്, യു സി മുഹമ്മദ്‌കോയ തങ്ങള്‍ എന്നിവരും സംബന്ധിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم