തിരൂര്‍: കാര്‍ മരത്തിലിടിച്ച് ഒരാള്‍ മരിച്ചു.രണ്ട് പേര്‍ക്ക് പരിക്കേറ്റു. കല്ലിങ്ങല്‍ജാറത്തിന്് സമീപം കൊളമ്പന്‍ മമ്മുക്കുട്ടിയുടെ മകന്‍ ഫസലുല്‍ ആബിദ് എന്ന ബാബു(33) ആണ് മരിച്ചത്. സഹയാത്രികരായിരുന്ന കല്ലിങ്ങല്‍ സ്വദേശികളായ മാങ്ങാട്ടിരി അനീഷ്(27), മുണ്ടേക്കാട്ട് നിഷാദ്(24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗൂഡല്ലൂരിലെ യാത്രക്കിടെ മസിനഗുഡിയില്‍ വെച്ച് ഇന്നലെ 11 മണിക്കാണ് അപകടം.പരിക്കേറ്റ അനീഷിന്റെ സഹോദരന്‍ രണ്ട് വര്‍ഷം മുമ്പ് ഗൂഡല്ലൂരില്‍ വെച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ടിരുന്നു.ഈ അപകടക്കേസുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി ഇന്നലെ പുലര്‍ച്ചെയാണ് ഇവര്‍ പുറപ്പെട്ടത്.ഇവര്‍ സഞ്ചരിച്ച മാരുതി സ്വിഫ്റ്റ്കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടമുണ്ടായത്.ബീക്കുട്ടി ഹജ്ജുമ്മയാണ് മരിച്ച ബാബുവിന്റെ മാതാവ്.ഭാര്യ-സൈഫുന്നീസ.സഹോദരങ്ങള്‍-സലീന, ബദറുന്നീസ, സൈനബ, നസീറ.
Keywords: Accident, Obituary, Malappuram, Tirur, Car
إرسال تعليق