പരപ്പനങ്ങാടി: ഫുട്‌ബോള്‍ കളിച്ചുമടങ്ങുന്ന യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു. അരിയല്ലൂര്‍ ഉഷാനഴ്‌സറിക്കടുത്ത് വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയാണ് അപകടം. ഒരേ ദിശയില്‍ വന്ന മാരുതി ഒമ്‌നി വാനില്‍ ബൈക്ക് ഇടിക്കുകയായിരുന്നു. ചെട്ടിപ്പടി ആലുങ്ങല്‍ സ്വദേശി മുഹമ്മദ് ശുബാബുദ്ദീന്‍(20) കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. ബൈക്കില്‍ കൂടെയുണ്ടായിരുന്ന കൂട്ടുകാരന്‍ ഹാരിസ് (20)നെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു
Malappuram News
0
إرسال تعليق