പൊന്നാനി: യുവാവിനെ തട്ടിക്കൊണ്ടു പോയകേസില്‍ ഭാര്യയുടെ ബന്ധുക്കള്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം വെളിയങ്കോട് പത്തുമുറിയില്‍ നിന്ന് കാറില്‍ സഞ്ചരിക്കുകയായിരുന്ന അഷ്‌കര്‍ എന്ന മുഹമ്മദലിയെ തട്ടിക്കൊണ്ടു പോയി ലോഡ്ജില്‍ പാര്‍പ്പിച്ച് മര്‍ദിച്ച കേസിലാണ് പാലപ്പെട്ടി സ്വദേശികളായ കുഞ്ഞീരയകത്ത് ശിഹാബ്(32), തണ്ടാന്‍ കോളി മുഹമ്മദ് കാസിം(38) എന്നിവരെ പൊന്നാനി എസ് ഐ ടി മനോഹരന്‍ അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച കാലത്ത് ഒന്‍പതിന് കാറില്‍ യാത്ര ചെയ്യുകയായിരുന്ന അസ്‌കറിനെ മൂന്ന് ബൈക്കുകളിലായെത്തിയ ശിഹാബ്, മുഹമ്മദ് കാസിം ഉള്‍പ്പെടെയുള്ള ആറംഗ സംഘം തട്ടിക്കൊണ്ടു പോവുകയും പൊന്നാനി ചന്തപ്പടിയിലെ ലോഡ്ജില്‍ തടഞ്ഞുവെച്ച് ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ഭാര്യക്ക് ചെലവിന് കൊടുക്കാത്ത കേസില്‍ അഷ്‌കറിനെതിരെ കുടുംബ കോടതിയില്‍ നിന്ന് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇയാളെ പോലീസില്‍ ഏല്‍പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പിടിയിലായ രണ്ടുപേര്‍ ഉള്‍പ്പെടെയുള്ള സംഘം അഷ്‌കറിനെ ലോഡ്ജില്‍ തടഞ്ഞുവെച്ചത്. കോടതി വാറണ്ട് പുറപ്പെടുവിച്ച പ്രതി പൊന്നാനിയിലെ ലോഡ്ജിലുണ്ടെന്ന് പെരുമ്പടപ്പ് പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം തന്നെ ചിലര്‍ വിളിച്ചറിയിച്ചിരുന്നു. എന്നാല്‍ അഷ്‌കറിനെ തട്ടിക്കൊണ്ടു പോയതായി പൊന്നാനി സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ടു പേരെ അറസ്റ്റു ചെയ്തിട്ടുള്ളത്.
യുവാവിനെ തട്ടിക്കൊണ്ടു പോയകേസില്‍ ഭാര്യയുടെ ബന്ധുക്കള്‍ അറസ്റ്റില്‍
Malappuram News
0
Post a Comment