മന്ത്രി മഞ്ഞളാംകുഴി അലിക്ക് മണ്ഡലത്തിലെത്തില്‍ സ്വീകരണം നല്‍കി

പെരിന്തല്‍മണ്ണ: ഏറെ കാത്തിരിപ്പിന് ശേഷം മന്ത്രിയായി അധികാരമേറ്റ മന്ത്രി മഞ്ഞളാംകുഴി അലിക്ക് പെരിന്തല്‍മണ്ണ മണ്ഡലത്തിലെത്തില്‍ സ്വീകരണം നല്‍കി. ശനിയാഴ്ച വൈകുന്നേരം നാലിന് ജൂബിലി ജങ്ഷനില്‍ നിന്ന് തുറന്ന ജീപ്പില്‍ വാദ്യാഘോഷങ്ങളുടെ അകമ്പടിയോടെയാണ് നഗരത്തിലെ സ്വീകരണസ്ഥലത്തേക്ക് ആനയിച്ചത്. മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്ദുള്‍ ഹമീദ്, മുന്‍ മന്ത്രി നാലകത്ത് സൂപ്പി, പച്ചീരി നാസര്‍, സലിം കുരുവമ്പലം, എന്നിവര്‍ മന്ത്രിയെ അനുഗമിച്ചിരുന്നു. നൂറ് കണക്കിന് മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ ജാഥയായി വാഹനത്തെ അനുഗമിച്ചു. എ.കെ. മുസ്തഫ, പി.കെ. അബൂബക്കര്‍ ഹാജി, ഉസ്മാന്‍ താമരത്ത്, എ.കെ. നാസര്‍, റഷീദ് പാറല്‍, അലി അക്ബര്‍, കൊളക്കാടന്‍ അസീസ് തുടങ്ങിയവര്‍ ജാഥയ്ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് പെരിന്തല്‍മണ്ണ ഊട്ടി റോഡില്‍ നടന്ന സ്വീകരണയോഗം മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി. അബ്ദുള്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. മുന്‍മന്ത്രി നാലകത്ത് സൂപ്പി അധ്യക്ഷത വഹിച്ചു. പി.വി. മുഹമ്മദ്, പച്ചീരി നാസര്‍, ചാക്കോ വര്‍ഗീസ്, വി.വി. വേണുഗോപാലന്‍, പി.ഡി. തോമസ്, ജോസ് പണ്ടാരപ്പള്ളി, ഡോ. നിലാര്‍ മുഹമ്മദ്, ഡോ. വി.യു. സീതി, അല്‍ഷിഫ എം.ഡി. പി. ഉണ്ണീന്‍, അല്‍സലാമ ചെയര്‍മാന്‍ മുഹമ്മദ്കുട്ടി, ഷാലിമാര്‍ ഷൗക്കത്ത്, പി.ടി.എസ്. മൂസ, കെ. കാദര്‍കുട്ടി, ഹനീഫ മൂന്നിയൂര്‍, സാദിഖലി രാങ്ങാട്ടൂര്‍, ഉസ്മാന്‍ താമരത്ത്, റഷീദ് പാറല്‍, സലിം കുരുവമ്പലം, എ.കെ. നാസര്‍, എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم