ഗുഡ്‌സ് ഓട്ടോ തട്ടി ബൈക്ക് യാത്രികന്‍ മരിച്ചു

എടക്കര: വഴിക്കടവില്‍ ഗുഡ്‌സ്ഓട്ടോ തട്ടി ബൈക്ക്‌യാത്രക്കാരനായ യുവാവ് മരിച്ചു. ആനപ്പാറ മണല്‍പ്പാടം പുളിക്കലകത്ത് സൈതലവിയുടെ മകന്‍ റഫീഖ് (22) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10 മണിയോടെ വഴിക്കടവ് കെട്ടുങ്ങലങ്ങാടിക്ക് സമീപമുള്ള സി.എന്‍.ജി റോഡിലാണ് അപകടം. ബി.കോം ഫൈനല്‍ ഇയര്‍ പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയായിരുന്നു റഫീഖ്. ഒഴിവുസമയങ്ങളില്‍ വഴിക്കടവിലെ ലിയാന സ്റ്റുഡിയോയില്‍ ജോലിചെയ്തിരുന്നു. ഞായറാഴ്ച ഒരു ചടങ്ങിന്റെ ഫോട്ടോയെടുക്കാന്‍ ഉപകരണങ്ങള്‍ എടുക്കുന്നതിന് സ്റ്റുഡിയോയിലേക്ക് വരുമ്പോഴാണ് അപകടം. പെരിന്തല്‍മണ്ണ സ്വകാര്യ ആസ്?പത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചു. ഉമ്മ: സുഹ്‌റ. സഹോദരങ്ങള്‍: റിയാസ്, അയൂബ്.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم