എട്ടുവയസ്സുകാരിയുടെ കൊലപാതകം: ഫോറന്‍സിക് വിഭാഗം പരിശോധനകള്‍ നടത്തി

നിലമ്പൂര്‍ : പൂക്കോട്ടുംപാടം ചുള്ളിയോട് പൊന്നാംകല്ലില്‍ എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ ഫോറന്‍സിക് വിദഗ്ധന്‍ കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച് പരിശോധനകള്‍ നടത്തി. പ്രതിയെന്ന് സംശയിക്കുന്ന അബ്ദുള്‍നാസറിന്റെ വീടും പരിസരവും സല്‍വയുടെ മൃതദേഹം കിടന്നിരുന്ന കുളിമുറിയുടെ ഭാഗവും ഫോറന്‍സിക് വിഭാഗം പരിശോധിച്ചു. നാസറിന്റെ ഭാര്യയില്‍നിന്നും അയല്‍വാസികള്‍, ബന്ധുക്കള്‍ എന്നിവരില്‍ നിന്നും തെളിവെടുത്തു. സാമ്പിളുകള്‍ ശേഖരിച്ച് തിരുവനന്തപുരം ഫോറന്‍സിക് ലാബിലേക്ക് അയച്ചു.
മലപ്പുറം എസ്.പി കെ.സേതുരാമന്‍, പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി കെ.പി.വിജയകുമാര്‍ എന്നിവര്‍ ബുധനാഴ്ച രാത്രി 12.30ഓടെ സ്ഥലത്തെത്തിയിരുന്നു. കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തിയത്. ഡിവൈ.എസ്.പി കെ.പി. വിജയകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

Previous Post Next Post