മലപ്പുറം: വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനക്കും സേവനത്തിനുമായി ജില്ലാ മുസ്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ സീതിസാഹിബ് സ്മാരക അവാര്‍ഡ് കരുവള്ളി മുഹമ്മദ് മൗലവിക്ക്. 15ന് മൂന്നുമണിക്ക് പെരിന്തല്‍മണ്ണ ആയിഷ കോംപ്ലക്‌സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പുരസ്‌കാരം സമ്മാനിക്കും. ദമാം കെ.എം.സി.സി മലപ്പുറം ജില്ലാകമ്മിറ്റിയാണ് പുരസ്‌കാരതുകയായ 10,001 രൂപ നല്‍കുന്നത്.
സീതിസാഹിബ് സ്മാരക അവാര്‍ഡ് കരുവള്ളി മുഹമ്മദ് മൗലവിക്ക്
Malappuram News
0
Post a Comment