വേങ്ങര: വേങ്ങര ബ്ലോക്കിലെ ആറ് റോഡുകളുടെ നവീകരണത്തിനായി പ്രളയ
ദുരിതാശ്വാസ പവൃത്തിയിലുള്‍പ്പെടുത്തി 12 ലക്ഷം അനുവദിച്ചതായി ജില്ലാ
കലക്ടര്‍ അറിയിച്ചു. പറപ്പൂര്‍ ഗ്രാമപഞ്ചായത്തിലെ പുത്തനറയ്ക്കല്‍ -
വീണാലുക്കല്‍ ജുമാ മസ്ജിദ് കോണ്‍ക്രീറ്റ്, പുഴച്ചാല്‍ - പൊട്ടര്‍ക്കുഴി
റോഡ്, ചെക്കളിമാട് - എരുമപ്പുഴ റോഡ്, കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ
പനയ്ക്കല്‍ - തങ്ങത്തുക്കുണ്ട് റോഡ്, പറിശ്ശേരി - മതുക്കാപറമ്പ് റോഡ്
എന്നിവയുടെ നവീകരണത്തിനാണ് രണ്ട് ലക്ഷം വീതം അനുവദിച്ചത്.
Keywords: Vengara, Malappuram, Road,
Keywords: Vengara, Malappuram, Road,
إرسال تعليق