മലപ്പുറം: ഗ്രാമപഞ്ചായത്തുകളിലെ ഭൂരഹിതര്‍ക്കും അഞ്ച് സെന്റോ അതില്‍ കുറവോ ഭൂമിയുളള കുടുംബങ്ങള്‍ക്കുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ നടപ്പാക്കുന്ന ആം ആദ്മി ബിമ യോജന (ആബി) പദ്ധതിയില്‍ അംഗമാകാന്‍ ഏപ്രില്‍ 30 വരെ അപേക്ഷിക്കാം.
അക്ഷയ കേന്ദ്രങ്ങളില്‍ ലഭിക്കുന്ന ഫോം പൂരിപ്പിച്ച് പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എന്നിവരില്‍ ആരെങ്കിലും സാക്ഷ്യപ്പെടുത്തിയ ശേഷം തിരികെ നല്‍കണം. 18 മുതല്‍ 59 വരെ പ്രായമുളളവര്‍ക്ക് അംഗമാകാം. അംഗത്വം ലഭിക്കുന്നവര്‍ക്ക് സ്വാഭാവിക മരണം സംഭവിച്ചാല്‍ 30,000 രൂപയും അപകട മരണത്തിനും അപകടത്തില്‍ അംഗവൈകല്യം സംഭവിച്ചാലും 75,000 രൂപയും ലഭിക്കും. ഭാഗിക അംഗവൈകല്യത്തിന് 37,500 രൂപ ലഭിക്കും. പദ്ധതിയില്‍ അംഗമാകുന്നതിന് അപേക്ഷകരുടെ വരുമാനം ബാധകമല്ല.
ആബി പദ്ധതിയില്‍ അംഗത്വം ലഭിച്ച കുടുംബത്തിലെ ഒന്‍പത് മുതല്‍ 12വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന രണ്ട് കുട്ടികള്‍ക്ക് പ്രതിമാസം 100 രൂപ വീതം സ്‌കോളര്‍ഷിപ്പും ലഭിക്കും. അപേക്ഷകര്‍ സര്‍വീസ് ചാര്‍ജായി 10 രൂപ അക്ഷയ കേന്ദ്രത്തിന് നല്‍കണം.

إرسال تعليق