മലപ്പുറം: സംസ്ഥാനത്തുടനീളം മാതൃകാ കള്ളുഷാപ്പുകള്‍ തുറക്കാനുള്ള എക്‌സൈസ് വകുപ്പിന്റെ പ്രാകൃതമാണെന്നും പരിഷ്‌കൃത സമൂഹത്തിന് അപമാനമാണെന്നും സര്‍ക്കാര്‍ ഇത് പുന:പരിശോധിക്കണമന്നും കേരള മദ്യനിരോധന സമിതി സംസ്ഥാന ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പുകളില്‍ പോലും വില്‍ക്കുന്നതിനാവശ്യമായ കള്ള് തെങ്ങ് ചെത്തികിട്ടുന്നില്ല. കൃതിമമായി ഉണ്ടാക്കുന്ന വ്യാജ കള്ളാണ് കള്ളുഷാപ്പുകളില്‍ വില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ മാത്രമാണ് കള്ള് ഷാപ്പുകളിലൂടെ എങ്ങനെ നല്ല കള്ള് വിതരണം ചെയ്യാന്‍ കഴിയുമെന്നും യോഗം ആശങ്ക പ്രകടിപ്പിച്ചു. പുതിയ മദ്യശാലകളൊന്നും തുറക്കില്ലെന്ന സര്‍ക്കാറിന്റെ നയത്തിനെതിരാണ് എക്‌സൈസ് വകുപ്പിന്റെ തീരുമാനം. പൊതുജനങ്ങളെ മദ്യപാനത്തിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള പുതിയ തന്ത്രമാണ്. മദ്യമാഫിയകളും എക്‌സൈസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ ഗുഢാലോചനയുടെ പുതിയ പതിപ്പാണ് മാതൃകാ കള്ളുഷാപ്പെന്ന് സമിതി കുറ്റപ്പെടുത്തി. മാതൃ കള്ളാഷാപ്പുകളെന്ന പേരില്‍ പുതിയ കള്ളുഷാപ്പുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്നും സര്‍ക്കാര്‍ ഉടന്‍ തീരുമാനം പിന്‍വലിക്കണമെന്നും സമിതി യോഗം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി, എക്‌സൈസ് മന്ത്രി, മറ്റ് മന്ത്രിമാര്‍, എം എല്‍ എ മാര്‍, യു ഡി എഫ് കണ്‍വീനര്‍, കെ പി സി സി ഭാരവാഹികള്‍ എന്നിവര്‍ക്ക് നിവേദനങ്ങള്‍ നല്‍കാനും തീരുമാനിച്ചു.
അടിയന്തര യോഗത്തില്‍ ഫാദര്‍ തോമസ് തൈത്തോട്ടം അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ പ്രൊ. ടി എം രവീന്ദ്രന്‍, ഒ ഡി തോമസ്, ഹാജി മാഹിന്‍ നേരോത്ത്, ടി പി ആര്‍നാഥ്, പ്രൊ. ഒ ജെ ചിന്നമ്മ, സിദ്ദീഖ് മൗലവി, ശാന്തകുമാരി, സൂസണ്‍ ജോണ്‍, ഷാലു പന്തീരങ്കാവ്, പി കെ നാരായണന്‍ മാസ്റ്റര്‍, ഭരതന്‍ പുത്തൂര്‍വട്ടം പ്രസംഗിച്ചു.മാതൃകാ കള്ളഷാപ്പുകള്‍ തുറക്കാനുള്ള നീക്കം: സര്‍ക്കാര്‍ പുനപരിശോധിക്കണം
Malappuram News
0
إرسال تعليق