മാപ്പിളപ്പാട്ട് പഠന ശില്‍പ്പശാല സമാപിച്ചു

മലപ്പുറം: ഇശല്‍പാട്ടിന്റെ രാഗ വീഥികളിലൂടെ അസ്വാദക മനസുകളിലേക്ക് സംഗീതത്തിന്റെ ഇശല്‍ വേനല്‍ മഴ ചൊരിഞ്ഞ് മാപ്പിളപ്പാട്ട് പഠന ശില്‍പ്പശാല സമാപിച്ചു. ഇശല്‍ താളത്തില്‍ ചുവട് വെച്ച് സംഗീത വഴിയിലേക്ക് നീങ്ങുന്ന കുരുന്നുകള്‍ക്കാണ് മക്കരപ്പറമ്പ് പുണര്‍പ്പ് വി.എം.എച്ച് എം യു.പി സ്‌കൂളില്‍ മൂന്ന് ദിവസത്തെ മാപ്പിളപ്പാട്ട് പഠന ക്യാമ്പ് സംഘടിപ്പിച്ചിരുന്നത്. മക്കരപ്പറമ്പ് പഞ്ചായത്തിലെ എല്‍.പി, യു.പി സ്‌കൂളുകളില്‍ നിന്ന് തിരഞ്ഞെടുത്ത കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. ഹനീഫ മുടിക്കോട്, നാസര്‍ വല്ലപ്പുഴ നേതൃത്വം നല്‍കി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മുട്ടത്തില്‍ ശറഫുദ്ദീന്‍, പ്രധാന അധ്യാപക എ.എം ആഇശാബി, സ്വാദിക്ക് കട്ടപ്പാറ, കെ.പി.എം മുഹമ്മദ് മുസ്തഫ, ഹനീഫ മുടിക്കോട്, നാസര്‍ വല്ലപ്പുഴ പങ്കെടുത്തു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم