കാവനൂര്‍: എളയൂര്‍ മല്‍ജഉല്‍ഐതാം യതീംഖാന 35-ാം വാര്‍ഷിക സമ്മേനത്തിന് തുടക്കമായി മര്‍ഹും, വലിയുള്ളാഹി തൃപ്പനച്ചി ഉസ്താദ്, കാവനൂര്‍ ഖാസി എന്നിവരുടെ മഖ്ബറ സിയാറത്തോടെ ആയിരുന്നു തുടക്കം.പ്രാരംഭ സമ്മേളനം പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സമ്മേളന സുവനീര്‍ ഫക്‌റുദ്ധീന്‍ തങ്ങള്‍, കുഞ്ഞാപ്പുവിന് നല്‍കി പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചു. മന്‍സൂറലി ഫൈസി കാളംബാടി മുഖ്യ പ്രഭാഷണം നടത്തി. കെ.എ റഹ്മാന്‍ ഫൈസി മുഹമ്മദ് ബാഖവി, അബ്ദുല്‍ ലത്തീഫ് ബാഖവി, മുഹമ്മദ് ബാഖവി, ഒ.പി. കുഞ്ഞാപ്പു ഹാജി തുടങ്ങിവര്‍ സംബന്ധിച്ചു. വെള്ളിയാഴ്ച കുടുംമ്പ സന്ദര്‍ശനം കാലത്ത് 8 മണി മുതല്‍ 5 മണി വരെ നടക്കും. ഉമര്‍ ദര്‍സി തച്ചണ്ണ, മൊയ്തീന്‍ കുട്ടി ദാരിമി , ഇബ്രാഹീം വാഫി തുടങ്ങിയവര്‍ ദുആക്ക് നേതൃത്വം നല്‍കും. രാത്രി 7 മണിക്ക്‌നടക്കുന്ന ആത്മീയ സദസ്സില്‍ കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സൂഫി വര്യന്‍ കല്ലാച്ചി ഉസ്താദ് തുടങ്ങിയവര്‍ സംബന്ധിക്കും. ഷാജഹാന്‍ റഹ്മാനി കംബ്ലക്കാട് മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും.
എളയൂര്‍ യത്തീംഖാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം
Malappuram News
0
إرسال تعليق