മാപ്പിളകലാ അക്കാദമി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

കോഴിക്കോട്: കേരള മാപ്പിളകലാ അക്കാദമി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. മികച്ച ഗാനരചയിതാവിനുള്ള ശിഹാബ്തങ്ങള്‍ പുരസ്‌കാരം അരീക്കോട് പി.ടി.അബ്ദുറഹിമാനും ഭക്തിഗാനരചയിതാവിനുള്ള മോയിന്‍കുട്ടി വൈദ്യര്‍ പുരസ്‌കാരം സയ്യിദ് മുഹമ്മദ് ആരീഫ് കൊയിലാണ്ടിക്കും മുണ്ടമ്പ്ര ഉണ്ണിമമ്മദ് പുരസ്‌കാരം മുഹമ്മദ് മുക്താര്‍.കെ.അരീക്കോടിനും സമ്മാനിച്ചു.
മറ്റു പുരസ്‌കാരങ്ങള്‍ സലാം കൊടിയത്തൂര്‍ (ഹോം സിനിമാ സംവിധാനം) ഒതയമംഗലത്ത് മദന മോഹനന്‍ (ലേഖനപരമ്പര), അബ്ദുല്‍മജീദ് കൂളിമാട് (അറബിഗാനങ്ങള്‍), അഷറഫ് കല്ലോട് (ദേശഭക്തിഗാനങ്ങള്‍), ഹമീദ് പൂവ്വാട്ട് പറമ്പ് (മദ്ഹ്ഗാനം), റഷീദ്‌നാസ് (സൗണ്ട് എന്‍ജിനീയര്‍), ഷബീര്‍ ഷാ യൂണിവേഴ്‌സിറ്റി (ആല്‍ബസംവിധാനം) അഷറഫ് വാവാട് (പരിസ്ഥിതി ലേഖകന്‍), നജ്മു ജല്‍സ (നവാഗതഗായകന്‍), അസ്‌ല വി.സി.അരീക്കോട് (നവാഗതഗായിക), മാസ്റ്റര്‍ അമീര്‍ (ബാലഗായകന്‍), മാസ്റ്റര്‍ അജ്മല്‍ (ശിശുഗായകന്‍) എന്നിവര്‍ക്കും നല്‍കി. സി.ഇമ്പിച്ചി ബീവി ടീച്ചര്‍ (ദേശഭക്തിഗാനം), മറിയം ഹജ്ജുമ്മ (ഖുര്‍ആന്‍ പാരായണം), ചെലവൂര്‍. കെ.സി.അബൂബക്കര്‍ (മാപ്പിളപ്പാട്ട് ഗായകന്‍), കോഴിക്കോട് അബൂബക്കര്‍ (സംഗീത സംവിധായകന്‍), യു.സി.മുഹമ്മദ്കുട്ടി വയനാട് (സീനിയര്‍ ഗായകന്‍), പി.കെ.അജി.മെട്രോ വെള്ളിപറമ്പ് (നടന്‍) എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
അക്കാദമിയുടെ രജത ജൂബിലി ആഘോഷങ്ങള്‍ എം.പി.അബ്ദുസ്സമദ്‌സമദാനി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കുന്ദമംഗലം സി.കെ.ആലിക്കുട്ടി അധ്യക്ഷതവഹിച്ചു.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم