1001 പേര്‍ക്ക് മെഡിക്കല്‍ കാര്‍ഡ് വിതരണം ചെയ്തു

കാളികാവ്: കന്തപുരം നടത്തുന്ന കേരളയാത്രയുടെ പ്രചാരണാര്‍ത്ഥം എസ്‌വൈഎസ് സാന്ത്വനം പദ്ധതിയുടെ ഭാഗമായി സൗജന്യ ചികിത്സാ സഹായത്തിനുള്ള മെഡിക്കല്‍ കാര്‍ഡ് വിതരണം ചെയ്തു.
ആയിരത്തി ഒന്ന് പേര്‍ക്കാണ് ചികിത്സാസഹായത്തിനുള്ള മെഡിക്കല്‍ കാര്‍ഡ് നല്‍കിയത്. കാളികാവ്, കരുവാരകുണ്ട്, തുവ്വൂര്‍ എന്നീ പ്രദേശങ്ങളിലെ സ്വകാര്യ ആശുപത്രികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നരിയക്കംപൊയില്‍ എസ്എസ്എഫ്, എസ്‌വൈഎസ് കമ്മറ്റി സംഘടിപ്പിച്ച പരിപാടിയില്‍ എസ്‌വൈഎസ് മേഖലാ പ്രസിഡന്റ് ബഷീര്‍ സഖാഫി പൂങ്ങോട് അധ്യക്ഷത വഹിച്ചു. പൊതുയോഗം വണ്ടൂര്‍ അബ്ദുറഹിമാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. പിന്നോക്ക വിഭാഗ കമ്മീഷന്‍ സംസ്ഥാന കമ്മറ്റി അംഗം മുള്ളൂര്‍കര മുഹമ്മദലി സഖാഫി മെഡിക്കല്‍ കാര്‍ഡ് വിതരണം ചെയ്തു.
 ചടങ്ങില്‍ സിപിഎം നേതാവ് എം കോയ, ടികെ നുളൈര്‍ യൂത്ത്‌കോണ്‍ഗ്രസ്സ്, എപി അബ്ദുല്‍ റസാഖ്, എം യൂസഫ് കോണ്‍ഗ്രസ്, വിപി അഹമ്മദ്കുട്ടി ഡിവൈഎഫ്‌ഐ, സികെ ഹംസ ഹാജി മുസ്ലിം ലീഗ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. എംഎ റഷീദ് അഷ്‌റഫി, അബ്ദുസ്സമദ് മുസ്ലിയാര്‍, വിപി കുഞ്ഞുട്ടി, മൂസ മുസ്ലിയാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم