ഗോള്‍ഡന്‍നിക്ക അവാര്‍ഡ് സമര്‍പ്പണം ശനിയാഴ്ച

മലപ്പുറം: സംസ്ഥാനത്ത് ആദ്യമായി ഇ-ലിറ്ററസി നേടിയ മലപ്പുറം ജില്ലയ്ക്ക് ലഭ്യമായ അന്തര്‍ദേശീയ അംഗീകാരമായ ഗോള്‍ഡന്‍നിക്ക അവാര്‍ഡ് സമര്‍പ്പണം നൂറടി റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ ശനിയാഴ്ച രാവിലെ പതിനൊന്നിന് ഐ ടി - വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി നിര്‍വ്വഹിക്കും. അഞ്ച് ലക്ഷത്തി മുപ്പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന അവാര്‍ഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സുഹറ മമ്പാട് ഏറ്റുവാങ്ങും. പി ഉബൈദുല്ല എം എല്‍ എ അദ്ധ്യക്ഷത വഹിക്കും.
അക്ഷയ അവാര്‍ഡ് വൈദ്യുതി-ഗതാഗത വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി കെ അബ്ദുറബ്ബ്, പട്ടികജാതി-പിന്നോക്കക്ഷേമ-ടൂറിസം വകുപ്പ് മന്ത്രി എ പി അനില്‍കുമാര്‍ യഥാക്രമം അഡ്വ. എം ഉമ്മര്‍ എം എല്‍ എ, അബ്ദുറഹിമാന്‍ രണ്ടത്താണി എം എല്‍ എ, മുന്‍ ജില്ലാ കലക്ടര്‍ ശിവശങ്കരന്‍ എന്നിവര്‍ക്ക് നല്‍കും.
ബെസ്റ്റ് എന്റര്‍പ്രണര്‍ അവാര്‍ഡ് നഗരവികസന-ന്യൂനപക്ഷ ക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലി നല്‍കും. ഇന്റല്‍ അവാര്‍ഡുകള്‍ ഇ ടി മുഹമ്മദ് ബഷീര്‍ എം പി അക്ഷയ ജില്ലാ സെക്രട്ടറി കെ പി മുഹമ്മദ് ബഷീറിനും എം ഐ ഷാനവാസ് എം പി തൃപ്പനച്ചി അക്ഷയ സെന്ററിലെ പി മൊയ്തീന്‍ കുട്ടിയ്ക്കും സമ്മാനിക്കും. യു ഐ ഡി അവാര്‍ഡ് ഐ ടി പ്രിന്‍സിപ്പല്‍ സെക്രട്ടറി പി എച്ച് കുര്യനും സംസ്ഥാന ഐ ടി മിഷന്‍ ഡയറക്ടര്‍ ഡോ. ജയശങ്കര്‍ മൊമന്റോയും വിതരണം ചെയ്യും. എം എല്‍ എ മാരായ എം പി അബ്ദുസമദ് സമദാനി, അഡ്വ. കെ എന്‍ എ ഖാദര്‍, കെ മുഹമ്മദുണ്ണി ഹാജി, സി മമ്മൂട്ടി, ടി എ അഹമ്മദ് കബീര്‍, കെ ടി ജലീല്‍, പി കെ ബഷീര്‍, പി ശ്രീരാമകൃഷ്ണന്‍, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും. അക്ഷയ സ്റ്റേറ്റ് പ്രൊജക്ട് ഓഫീസ് ഡയറക്ടര്‍ കോരത് വി മാത്യു റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ കലക്ടര്‍ എം സി മോഹന്‍ദാസ് സ്വാഗതവും അക്ഷയ ജില്ലാ സെക്രട്ടറി കെ പി മുഹമ്മദ് ബഷീര്‍ നന്ദിയും പറയും.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم