മലയോരമേഖലയില്‍ കോട്ടെരുമ ശല്ല്യം രൂക്ഷം

നിലമ്പൂര്‍ : മലയോര മേഖലയിയില്‍ കോട്ടെരുമ ശല്ല്യം രൂക്ഷമായി. മൂത്തേടം, എടക്കര, ചുങ്കത്തറ, കാളികാവ്, ചോക്കാട്, അമരമ്പലം, കരുവാരകുണ്ട് തുടങ്ങിയ പഞ്ചായത്തുകളിലെ മിക്ക പ്രദേശങ്ങളിലും കോട്ടരുമ ശല്ല്യം രൂക്ഷമാണ്. ചെറുവണ്ടുകളുടെ ഇനത്തില്‍ പെട്ട പ്രാണികള്‍ വൈകുന്നേരങ്ങളില്‍ വീടുകളില്‍ പറന്നെത്തുകയും മനുഷ്യ ശരീരത്തില്‍ ഇരിക്കുകയുമാണ്. തട്ടിയിടുമ്പോള്‍ പ്രാണികള്‍ പുറപ്പെടുവിക്കുന്ന ദ്രാവകം ശരീരത്തില്‍ പൊള്ളലേല്‍പ്പിക്കുന്നു. ചെവിയിലും മറ്റും പ്രവേശിക്കുന്നതും ഭക്ഷണങ്ങളിലും മറ്റും പറന്ന് വന്ന് വീഴുന്നതുമാണ് ആളുകളെ പ്രയാസത്തിലാക്കുന്നത്.
കിടന്നുറങ്ങുമ്പോള്‍ കോട്ടരുമയുടെ മേല്‍ കിടക്കുകയോ ഉറക്കത്തിനിടെ കോട്ടരുമയെ ശരീരത്തില്‍ നിന്ന് തട്ടിയിടുകയോ ചെയ്യുമ്പോള്‍ പൊള്ളലേല്‍ക്കുകയാണ് ചെയ്യുന്നത്. മുന്‍ വര്‍ഷങ്ങളെക്കാള്‍ ഇത്തവണ ഇവയുടെ ശല്ല്യം കൂടിയിട്ടുണ്ട്.
രാത്രി വെളിച്ചമുള്ളിടത്തക്ക് കോട്ടരുമകള്‍ കൂടുതല്‍ എത്തുന്നതിനാല്‍ ലൈറ്റ് അണച്ചാണ് പലരും രാത്രി കഴിഞ്ഞ് കൂടുന്നത്. ഇവയുടെ ശല്ല്യം കാരണം താമസം മാറേണ്ടി വന്ന കുടുംബങ്ങളും ഉണ്ട്.

Post a Comment

To be published, comments must be reviewed by the administrator *

أحدث أقدم