കൊണ്ടോട്ടി: ജനന തീയ്യതി തിരുത്തിയ പാസ്‌പോര്‍ട്ടുമായി ഷാര്‍ജയിലേക്ക് പോകാന്‍ ശ്രമിച്ച യുവാവ് കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയില്‍. ചൊവ്വാഴ്ച പുലര്‍ച്ചെ 4.45 നുള്ള എയര്‍ അറേബ്യയുടെ ഷാര്‍ജ വിമാനത്തില്‍ പോകാനെത്തിയ ചാലക്കുടി ബ്രൈറ്റ് സ്റ്റാറിന് സമീപം പാറോത്തിങ്കപ്പറമ്പ് ഷാജഹാ (28)നാണ് പിടിയിലായത്. എമിഗ്രേഷന്‍ പരിശോധനക്കിടെ പാസ്‌പോര്‍ട്ട് കമ്പ്യൂട്ടര്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് തെളിഞ്ഞത്. കരിപ്പൂര്‍ പോലീസ് കേസെടുത്ത് മലപ്പുറം ക്രൈം ഡിറ്റാച്ച്‌മെന്റിന് കൈമാറി.
ജനന തീയ്യതി തിരുത്തി ഷാര്‍ജയിലേക്ക് പോകാന്‍ ശ്രമിച്ച യുവാവ് പിടിയില്‍
Malappuram News
0
إرسال تعليق