തിരൂരങ്ങാടി:തിരൂരങ്ങാടി മിനി സിവില്‍സ്റ്റേഷനിലേക്ക് അടിയന്തിരമായി വെള്ളം ലഭ്യമാക്കണമെന്ന് കേരള എന്‍ ജി ഒ അസോസിയേഷന്‍ തിരൂരങ്ങാടി ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. നാല് ഓഫീസുകളിലായി വനിതാ ജീവലക്കാരികളുള്‍പ്പെടെ 50-ഓളം ജീവനക്കാരും ഒട്ടനവധി പൊതുജനങ്ങള്‍ക്കും ദിവസേന വന്ന് പോകുന്ന ഓഫീസില്‍ രണ്ട് ദിവസമായി ബ്ലോക്ക പഞ്ചായത്ത് വെള്ളം റദ്ദ് ചെയ്തിരിക്കുകയാണ്. വസിവില്‍ സ്റ്റേഷനിലേക്ക് സ്വന്തമായി മോട്ടോര്‍ സ്ഥാപിച്ച് ജീവനക്കാരുടേയും പൊതുജനങ്ങളുടെയും ബുദ്ധിമുട്ട് അവസാനിപ്പിക്കണമെന്ന് എന്‍ ജി ഒ ആവശ്യപ്പെട്ടു. യു എന്‍ നവീനന്‍ അധ്യക്ഷത വഹിച്ചു.എം പ്രസന്നന്‍, ജയാനന്ദന്‍ പി സി, ഹരിഹരന്‍, പി പി കെ അജിത്കുമാര്‍ പ്രസംഗിച്ചു.
തിരൂരങ്ങാടി മിനി സിവില്‍ സ്റ്റേഷനില്‍ വെള്ളം ലഭ്യമാക്കണം
Malappuram News
0
Post a Comment