മലപ്പുറം: എല്‍ ഡി സി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച ശേഷം ഒ എം ആര്‍ ഉത്തര പേപ്പറിന്റെ പകര്‍പ്പ് വാങ്ങി മൂല്യനിര്‍ണ്ണയിത്തിനുപയോഗിച്ച അന്തിമ ഉത്തര സൂചികയുമായി ഒത്ത് നോക്കി മാര്‍ക്കില്‍ വ്യത്യാസമുണ്ടെങ്കില്‍ പരാതി നല്‍കാമെന്നും അത്തരം പരാതികളുണ്ടെങ്കില്‍ പി.എസ്.സി പരിഗണിക്കുമെന്നും പി എസ് സി അംഗം അഡ്വ. എ വി വല്ലഭന്‍ അിറയിച്ചു. എല്‍ ഡി സി പ്രമാണ പരിശോധനയുടെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുണ്ടുപറമ്പ് ഗവ. കോളജിലെത്തിയതായിരുന്നു അദ്ദേഹം. ഈ മാസം 31 ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വികലാംഗ ഉദ്യോഗാര്‍ഥികളുടെ യോഗ്യതാ നിര്‍ണ്ണയം 23, 24 തീയതികളില്‍ പി എസ് സി ഓഫീസില്‍ നടക്കും. രണ്ടാം ദിവസം 795 പേര്‍ പരിശോധനയില്‍ പങ്കെടുത്തു.
എല്‍ ഡി സി സാധ്യതാ പട്ടിക: പരാതി പരിഗണിക്കും
Malappuram News
0
Post a Comment