കാളികാവ്: പൊരിയുന്ന മീനച്ചൂടില്‍ ശരീരം വേവുമ്പോള്‍ ഉള്ളു തണുപ്പിക്കാന്‍ തണ്ണിമത്തന്‍ വ്യാപകമാകുന്നു. മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി വേനല്‍ തീഷ്ണത കൂടിയതോടെയാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നുമുള്ള തണ്ണിമത്തന്‍ മലയോരത്തെ വഴിയോരങ്ങളിലും വ്യാപകമാകുന്നത്. മുമ്പ് റമദാന്‍ വ്രതകാലം കഴിഞ്ഞാല്‍ മലയോരത്ത് തണ്ണിമത്തന്‍ ഇത്ര വ്യാപകമായി വിറ്റഴിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ ഇക്കുറി പതിവ് തെറ്റിച്ച് നഗരങ്ങളിലെ പോല മലയോര പ്രദേശങ്ങളിലും ശരീരം തണുപ്പിച്ച് ആശ്വാസം പകരാന്‍ തണ്ണിമത്തന്‍ പാര്‍ലറുകള്‍ കൂടുതലായി തുറന്നിട്ടുണ്ട്. നിര്‍ജ്ജലീകരണം തടയാനും പോഷകത്തിനും തണ്ണിമത്തന്‍ പ്രയോജനപ്രദമാണെന്നതാണ് കാരണം.
മീനച്ചൂടിന് ആശ്വാസം പകര്‍ന്ന് തണ്ണിമത്തന്‍
Malappuram News
0
Post a Comment